• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം

by Web Desk 05 - News Kerala 24
July 29, 2024 : 1:33 pm
in Kerala, Uncategorized
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം

തിരുവനന്തപുരം : സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം. ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന വൈദ്യുതിമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്ന വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ചർച്ചകളുടെ തുടർച്ചയായി നിലയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൽപ്പാക്കം ആണവ നിലയം ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക്  ലഭിച്ചു. കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ആണവനിലത്തിന്‍റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നത്. ഒന്നുകിൽ കൽപ്പാക്കം നിലയത്തിൽ നിന്ന് ആണവ വൈദ്യുതി വാങ്ങാം. അല്ലെങ്കിൽ അവിടെ കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങാം. അതുമല്ലെങ്കിൽ കേരളത്തിൽ തന്നെ നിലയം സ്ഥാപിക്കാം. ഊർജ്ജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി,ബാബാ ആറ്റമിക് റിസർച്ച് സെൻററുമായും കൽപ്പാക്കം ആണവ നിലയം ഭാവിനി ചെയർമാനുമായും കഴിഞ്ഞ വർഷം മുതൽ ചർച്ചകൾ നടത്തുന്നുണ്ട്.

ഇതിന്‍റെ തുടർച്ചയായാണ് ഭാവിനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെവി സുരേഷ് കുമാർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഇക്കഴിഞ്ഞ മെയ് 31ന് അയച്ച കത്തിൽ കേരളം ആണവ നിലയത്തിനായി സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തീരത്താാണെങ്കിൽ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണ് ആവശ്യം. ആണവ നിലയം സ്ഥാപിക്കാൻ അതിരപ്പള്ളിയും ചീമേനിയും കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. പക്ഷെ വിവരം പുറത്ത് വന്നതോടെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇക്കാര്യം നിഷേധിച്ചു. ആണവനിലയത്തോട് സിപിഎം എതിരാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കും മുമ്പ് കെഎസ്ഇബി ചർച്ചകൾ നടത്തിയ വിവരം പുറത്തുവന്നതിൽ സിപിഎമ്മിൽ അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വൈദ്യുതിമന്ത്രിയുമായി സംസാരിച്ചു. ഇതേ തുടർന്നാണ് ചർച്ചകൾ നടത്തിയില്ലെന്ന മന്ത്രി വിശദീകരിച്ചത്. നാളെ ഭാവിനി ചെയർമാൻ അടക്കം വിവിധ നിലയങ്ങളുടെ പ്രതിനിധികളുമായ ഊർജ്ജവകുപ്പ് എസിഎസ് നാളെ നടത്താനിരുന്ന ചർച്ച മാറ്റിവെക്കാനിടയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലി കോച്ചിംഗ് സെന്‍ററിലെ ദുരന്തവുമായി ബന്ധപെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിലായി

Next Post

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റ് നേതാവ് സോമൻ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കനത്ത മഴ ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴ ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021