• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ‍ര്‍ക്കാരിൻ്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ഐസകിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി: തള്ളി ബാലഗോപാൽ

by Web Desk 04 - News Kerala 24
November 11, 2022 : 8:05 pm
in Kerala, News
Reading Time: 1 min read
0
A A
0
സ‍ര്‍ക്കാരിൻ്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ഐസകിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി: തള്ളി ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ധനനയത്തെ പരസ്യമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഗോപകുമാർ മുകുന്ദൻറെ എഫ് ബി പോസ്റ്റാണ് വലിയ വിവാദമായത്. പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം. .യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം…. ഗോപകുമാർ മുകുന്ദൻ്റെ ഈ പോസ്റ്റ് തുടങ്ങിവെച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ്. ഇടത് സർക്കാറിൻറെ ധനനയത്തെ വിമർശിക്കുന്ന ഗോപകുമാർ സിപിഎം അംഗം കൂടിയാണെന്നതാണ് വിവാദങ്ങളുടെ മൂലകാരണം.

ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം ധനനയത്തിലെ പാളിച്ചയെന്ന വിലയിരുത്തലാണ് നിർണ്ണായകം. രണ്ട് മാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും കടമെടുക്കാനുള്ള ബാലഗോപാലിൻറെ മടിയുമൊക്കെയാണ് മുൻധനമത്രിയുടെ സ്റ്റാഫിൻ്റെ വിമർശനങ്ങൾക്ക് പിന്നിൽ. കടമെടുത്താലും ഓവർഡ്രാഫ്റ്റായാലും കാര്യങ്ങൾ നടക്കണമെന്ന ഐസക് രീതി ബാലഗോപാൽ പിന്തുടരുന്നില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

ഐസകിൻറെ സ്വപ്ന ആശയമായ കിഫ്ബിയോട് ബാലഗോപാൽ വേണ്ട താല്പര്യം കാട്ടാത്തതും മറ്റൊരു കാരണം. എന്നാൽ യാഥാസ്ഥിതിക ധനനയമെന്നാൽ ചെലവാക്കാതിരിക്കൽ ആണ്. ചെലവാക്കാൻ ഒന്നുമില്ലല്ലോ എന്നാണ് ബാലഗോപാൽ അനുകൂലികളുടെ വിശദീകരണം.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതും കിഎഫ്ബി ബാധ്യത സർക്കാറിൻ്റെ ബാധ്യതയാണെന്ന കേന്ദ്ര നിലപാടുമാണ് മുമ്പില്ലാത്ത വിധം ഇപ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ബാലഗോപാൽ വിശദീകരിക്കുന്നത് . പാർട്ടിക്കുള്ളിലെ തർക്കത്തിനപ്പുറത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പരിഹാരശ്രമങ്ങൾ പാളുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിഞ്ഞു, ഒളിവിലെന്ന് പൊലീസ്

Next Post

ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ്; ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ്; ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ്; ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല

സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നിരോധിത കേരള ലോട്ടറി വിറ്റു, ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

നിരോധിത കേരള ലോട്ടറി വിറ്റു, ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ

വാക്ക് തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വാക്ക് തര്‍ക്കം; ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

‘ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു’; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി

'ഷാരോണുമായി പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു'; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ജാമ്യഹർജി നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021