ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ മനംനൊന്ത് ചാണ്ടി ഉമ്മൻ. ഫേസ് ബുക്ക് ലൈവിലാണ് താനനുഭവിക്കുന്ന പ്രയാസം പങ്കുവെച്ചത്. ഒപ്പം, വസ്തുത ലോകത്തെ അറിയിക്കുന്നതിനായി ഉമ്മൻ ചാണ്ടി തന്നെ ഫേസ് ബുക്ക് ലൈവിൽ സംസാരിച്ചു.
ചാണ്ടി ഉമ്മൻ പറയുന്നതിങ്ങനെ:“ ഈയൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയത് ഇവിടുത്തെ മാധ്യമങ്ങളും സമൂഹവുമാണ്. ഇത്രവലിയ ക്രൂരത ഞങ്ങളോട് ചെയ്യാൻ കാരണമെന്തെന്ന് അറിയില്ല. ചാണ്ടി ഉമ്മൻ. ഒരു മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് നടന്നത്. കേരള സമൂഹത്തിൽ മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ. ഞാൻ കരുതുന്നു എനിക്ക് ഒരുഭാഗ്യമുണ്ട്. അയ്യപ്പ അനുഭവം എന്ന ഭാഗ്യം. ആ ഭാഗ്യം അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥ. ഈയൊരു അനുഭവം ഇനിയൊരാൾക്കും ഇല്ലാതിരിക്കട്ടെ”.
ഉമ്മൻ ചാണ്ടി പറയുന്നതിങ്ങനെ: “തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഇങ്ങനെ സാഹചര്യം ഉണ്ടായത് അൽഭുതപ്പെടുത്തുകയാണ്. ഈ സാഹചര്യം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കണം”. മുന്മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.