• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗ്യാൻവാപി: ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ ആവശ്യപ്പെട്ടുള്ള ഹരജി ഫയലിൽ സ്വീകരിച്ചു, 15ന് വാദം കേൾക്കും

by Web Desk 04 - News Kerala 24
February 6, 2024 : 7:36 pm
in India, News
Reading Time: 1 min read
0
A A
0
ഗ്യാൻവാപി: ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ ആവശ്യപ്പെട്ടുള്ള ഹരജി ഫയലിൽ സ്വീകരിച്ചു, 15ന് വാദം കേൾക്കും

ലഖ്നോ: യു.പി വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലെ ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സർവേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി വാരണാസി ജില്ല കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ ഫെബ്രുവരി 15ന് വാദം കേൾക്കും. ഗ്യാൻവാപി മസ്ജിദിലെ ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജക്ക് അനുമതി നൽകി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളിൽ കൂടി സർവേ നടത്തണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. സനാതൻ സംഘ് സ്ഥാപക അംഗം രാഖി സിങ്ങാണ് ഹരജി നൽകിയത്.

ഗ്യാൻവാപിയുടെയും പരിസരത്തിന്‍റെയും മതപരമായ സ്വഭാവം കണ്ടെത്താൻ ശേഷിക്കുന്ന നിലവറകളുടെ സർവേ ആവശ്യമാണെന്ന് രാഖി സിങ് ഹരജിയിൽ വാദിച്ചു. അടച്ചിട്ടിരിക്കുന്ന നിലവറകളിൽ എ.എസ്.ഐ സർവേ നടത്തൽ ഇതിന് അനിവാര്യമാണെന്നും ഹരജിയിൽ പറഞ്ഞു. ഹരജിയിൽ എതിർവാദം ഉന്നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ വാരാണസി ജില്ല കോടതി ജനുവരി 31ന് അനുമതി നൽകിയിരുന്നു. മസ്ജിദിലെ സീൽ ചെയ്ത നിലവറകളിൽ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ ത‌ഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ ഹിന്ദുക്കൾക്ക് പൂജ ചെയ്യാൻ അനുവാദം നൽകിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. തൊട്ടടുത്ത ദിവസം മുതൽ മസ്ജിദിൽ പൂജയും ആരംഭിച്ചിരുന്നു.

ഗ്യാൻവാപി പള്ളി നിർമിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി നേരത്തെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എ.എസ്.ഐ റിപ്പോർട്ട് നൽകിയിരുന്നു. പള്ളി നിർമാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്‍റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ എ.എസ്.ഐ സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം: പുനഃപരിശോധനാ ഹരജി ഹൈകോടതി തള്ളി

Next Post

സ്വകാര്യ മൂലധനത്തെയല്ല, പാർടിയുടെ എതിർപ്പ്‌ ആഗോളവൽക്കരണ നയങ്ങളോട്‌: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വകാര്യ മൂലധനത്തെയല്ല, പാർടിയുടെ എതിർപ്പ്‌ ആഗോളവൽക്കരണ നയങ്ങളോട്‌: എം വി ഗോവിന്ദൻ

സ്വകാര്യ മൂലധനത്തെയല്ല, പാർടിയുടെ എതിർപ്പ്‌ ആഗോളവൽക്കരണ നയങ്ങളോട്‌: എം വി ഗോവിന്ദൻ

പദ്ധതി നിർവഹണത്തിൽ കേരളത്തിൽ മികച്ച പുരോഗതിയെന്ന്‌ ലോക ബാങ്ക്‌ സംഘം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

പദ്ധതി നിർവഹണത്തിൽ കേരളത്തിൽ മികച്ച പുരോഗതിയെന്ന്‌ ലോക ബാങ്ക്‌ സംഘം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; അഞ്ചുപേർ അറസ്റ്റിൽ

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

നിക്ഷേപം കണ്ടുകെട്ടിയെന്ന പ്രചാരണം രാഷ്‌ട്രീയവേട്ടയാടൽ: എ സി മൊയ്‌തീൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021