• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്കൂളുകൾ അടച്ചു , 10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ ; നിയന്ത്രണങ്ങളിങ്ങനെ

by Web Desk 04 - News Kerala 24
January 20, 2022 : 7:15 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്കൂളുകൾ അടച്ചു ,  10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ ;  നിയന്ത്രണങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ വിശദീകരിക്കുന്നില്ല എങ്കിലും പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.
മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനസർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.

കോളേജുകൾ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. അൽപസമയത്തിനകം പൊതുഭരണവകുപ്പ് പുറത്തിറക്കുന്ന വിശദമായ ഉത്തരവിൽ എങ്ങനെയാണ് നിയന്ത്രണങ്ങളെന്ന് കൃത്യമായ മാർഗരേഖയുണ്ടാകും. ഇന്നത്തെ കണക്കനുസരിച്ച് പ്രതിദിനരോഗികളുടെ വർദ്ധന പതിനായിരത്തിന് അടുത്ത് എത്തിയ തിരുവനന്തപുരത്തും, എറണാകുളത്തും കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്നുറപ്പാണ്. രണ്ടിടത്തും ഏതാണ്ട് നാൽപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് കൊവിഡ് രോഗികളുടെ ആകെ എണ്ണം. ടിപിആറും അമ്പതിനോടടുത്താണ്. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകൾ 707

Next Post

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ; സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ;  സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ; സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ് , ഐസൊലേഷനിലെന്ന് താരം

മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ് , ഐസൊലേഷനിലെന്ന് താരം

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് 50കാരന് ജീവപര്യന്തം കഠിന തടവും പിഴയും

കൊവിഡ് ബാധിതർക്ക് 7 ദിവസം നിരീക്ഷണം ; പനിയില്ലാതെ 3 ദിവസമായാൽ ഡിസ്ചാർജ്

കൊവിഡ് ബാധിതർക്ക് 7 ദിവസം നിരീക്ഷണം ; പനിയില്ലാതെ 3 ദിവസമായാൽ ഡിസ്ചാർജ്

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021