തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലായിരിക്കെ കോവിഡ് മൂലം മരിച്ച കേരളീയര്‍ക്ക് മരണ സാക്ഷ്യപത്രം കിട്ടുന്നില്ലെങ്കില്‍ കേരളത്തില്‍ അപേക്ഷിക്കാമെന്ന് ഉത്തരവ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം കൈപ്പറ്റിയിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം നിര്‍ബന്ധമാണ്. ഒപ്പം, കോവിഡ് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 50,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ വച്ചു മരിച്ച ഒട്ടേറെപ്പേര്‍ക്ക് അവിടെനിന്നു കോവിഡ് മരണ സാക്ഷ്യപത്രം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.