തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 277 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 50,053 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണത്തിന്റെ 10 ശതമാനത്തിലധികവും കേരളത്തിലാണ്.