ചെന്നൈ : കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കണക്കുകൂട്ടിയതിലും നേരത്തേ പാരമ്യത്തിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിലവില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി (ആര്‍ വാല്യു) 1.79 ആണ്. ഇതനുസരിച്ച് രോഗം ബാധിച്ച ഒരാളില്‍നിന്ന് 1.79 പേരിലേക്കാണു പടരുന്നത്. ഇതു കണക്കിലെടുത്താല്‍ അടുത്ത മാസം 15നും 26നും ഇടയില്‍ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലെത്തും. ഇപ്പോള്‍ 6-10% വരെയാണ് രോഗികളുടെ എണ്ണത്തിലെ വര്‍ധനയെന്നും ഐഐടി ഗണിതശാസ്ത്ര വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷനല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സ് വകുപ്പും നടത്തിയ പഠനത്തില്‍ പറയുന്നു. ഡോ. ജയന്ത് ഝാ, പ്രഫ. നീലേഷ് എസ്.ഉപാധ്യായ, പ്രഫ. എസ്.സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടക്കുന്നത്.