തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു. 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരില്‍ എട്ട് ഡോക്ടര്‍മാരും. ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. 14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് 3,498 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും.
സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന വിഷയം മന്ത്രി വി. ശിവന്‍കുട്ടി ഇന്നു 11നു മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനാണു പ്രധാന്യമെന്നു ശിവന്‍കുട്ടി പറഞ്ഞു.