ദില്ലി : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ.