• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലില്‍ ഇന്ത്യക്കാരന്‍ മരിച്ചു ; അന്വേഷണം ഊര്‍ജിതം

by Web Desk 06 - News Kerala 24
April 5, 2022 : 9:16 am
in India, News, World
Reading Time: 1 min read
0
A A
0
യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലില്‍ ഇന്ത്യക്കാരന്‍ മരിച്ചു ; അന്വേഷണം ഊര്‍ജിതം

ദുബൈ : യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലില്‍ ഇന്ത്യക്കാരന്‍ മരിക്കുകയും ഏതാനും പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‍ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ പ്രതിയായ ഒരു വിദേശിക്ക് വേണ്ടി ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ദുബൈയിലെ അല്‍ തയ് ഏരിയയില്‍ മാര്‍ച്ച് 17ന് ആയിരുന്നു സംഭവം. അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പോലീസിന് വിവരം ലഭിച്ചത്. പൊട്ടിയ കുപ്പികളും മറ്റ് നാടന്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു ഇന്ത്യക്കാരന്റെ മൃതദേഹമാണ് സ്ഥലത്തുനിന്ന് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് ഇന്ത്യക്കാരും അവിടെയുണ്ടായിരുന്നു. ഇതിലൊരാളുടെ കൈ, തോളില്‍ നിന്ന് ഏതാണ്ട് അറ്റുപോയ നിലയിലായിരുന്നു. ഇരുവരെയും റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

36 വയസുകാരനായ മുകേഷ് എന്നയാളാണ് മരിച്ചതെന്ന് പിന്നീട് കണ്ടെത്തി. മൃതദേഹം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്‍തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കേസില്‍ പ്രതിയായ ഒരു നൈജീരിയക്കാരനെ ദുബൈയിലെ അല്‍ നഹ്‍ദയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്‍തു. രണ്ടാമനെ ഷാര്‍ജ പോലീസിന്റെ സഹായത്തോടെ, ഷാര്‍ജയിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്‍തു. അഞ്ച് വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയതെന്നും ജോലി ചെയ്‍തിരുന്ന കമ്പനിയില്‍ നിന്ന് തുച്ഛമായ ശമ്പളം മാത്രം ലഭിച്ചിരുന്നതിനാല്‍ പിന്നീട് അനധികൃത മദ്യ കച്ചവടത്തിലേക്ക് തിരിഞ്ഞുവെന്നും ഒന്നാം പ്രതി പോലീസിനോട് പറഞ്ഞു. താനും മറ്റ് രണ്ട് നൈജീരിയന്‍ സ്വദേശികളും ചേര്‍ന്ന് സംഘര്‍ഷം നടന്ന പ്രദേശത്ത് മദ്യക്കച്ചവടം തുടങ്ങുകയായിരുന്നു. എന്നാല്‍ ഇവിടെ നേരത്തെ തന്നെ അനധികൃത മദ്യകച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെ ഒരു സംഘം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല.

രാത്രിയില്‍ ഇന്ത്യക്കാരുടെ സംഘമെത്തി തങ്ങളോട് സ്ഥലം വിടാനാവശ്യപ്പെട്ടു. പ്രദേശം തുല്യമായി വീതിച്ച് രണ്ട് ഭാഗങ്ങളിലായി കച്ചവടം നടത്താമെന്ന് പറഞ്ഞെങ്കിലും ഇന്ത്യക്കാരുടെ സംഘം അംഗീകരിക്കാതിരുന്നതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ആക്രമണത്തില്‍ തനിക്കും മുറിവേറ്റിരുന്നുവെന്നും ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ പോയി ചികിത്സ തേടിയെന്നും ഇയാള്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരാണ്, കൊല്ലപ്പെട്ടയാളെയും പരിക്കേറ്റവരെയും മര്‍ദിച്ചതെന്നായിരുന്നു ഇയാളുടെ വാദം.

എന്നാല്‍ സംഭവ സമയത്ത് ആ സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു രണ്ടാം പ്രതിയുടെ വാദം. എട്ട് മാസം മുമ്പ് മാത്രം യുഎഇയിലെത്തിയ താന്‍ ചില ഓട്ടോമൊബൈല്‍ പാര്‍ട്സ് വാങ്ങാനാണ് വന്നതെന്നും മദ്യക്കച്ചവട സംഘത്തില്‍ ചേര്‍ന്നിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു നൈജീരിയക്കാരനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം തുടരുന്നതായും അധികൃതര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വധഗൂഢാലോചന കേസ് ; സൈബർ വിദഗ്ധൻ സായ്‌ ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ, കൂടുതെൽ പേരെ ചോദ്യം ചെയ്യും

Next Post

അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു ; കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു ; കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പരാതി കിട്ടിയിട്ടില്ല, ഇടപെടാൻ പരിമിതിയുണ്ട് ; കെഎസ്ഇബി ഉദ്യോഗസ്ഥ - ചെയർമാൻ പോരിൽ തൊടാതെ വൈദ്യുതി മന്ത്രി

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം കവര്‍ന്നു ; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം കവര്‍ന്നു ; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

ചൈനയിൽ 3393 പുതിയ കൊവിഡ് കേസുകൾ ; രണ്ട് വർഷത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്ടുകൾ

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്ത്രീശക്തി SS-307 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021