• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവിഡ് പോരാട്ടത്തിന് രണ്ട് വയസ്സ് ; നേട്ടങ്ങളുടെ പൊള്ളത്തരം പൊളിച്ച് മരണക്കണക്ക്

by Web Desk 06 - News Kerala 24
January 30, 2022 : 7:57 am
in Kerala, News
Reading Time: 1 min read
0
A A
0
കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

തിരുവനന്തപുരം : രാജ്യത്തുതന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് ഇന്ന് രണ്ടുവയസ്സ്. ഒമിക്രോണ്‍ വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ സംസ്ഥാനം. ഫെബ്രുവരി രണ്ടാം വാരത്തോടെ വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന വിലയിരുത്തലാണ് ആശ്വാസം. അതേസമയം, ഔദ്യോഗിക പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ മരണങ്ങള്‍ കോവിഡ് കാല നേട്ടങ്ങള്‍ പൊള്ളയെന്ന് തെളിയിക്കുകയാണ്. തൃശൂരില്‍ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് കൊറോണ സ്ഥിരീകരിക്കുമ്പോള്‍ രാജ്യം തന്നെ, ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച് കേട്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളു. മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്പോള്‍ കൊറോണ കോവിഡായി പേരുമാറി ലോകം മുഴുവന്‍ താണ്ഡവം തുടങ്ങിയിരുന്നു.

ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച റാന്നി സ്വദേശികളായ 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങിയത് ആരോഗ്യകേരളത്തിന്റ ആത്മവിശ്വാസം കൂട്ടി. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം പ്രശംസ പിടിച്ചുപറ്റി. ലോക്ഡൗണ്‍, ഹോട്ട്‌സ്‌പോട്ട്, മാസ്‌ക്, സാനിറ്റൈസര്‍ എല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ആദ്യഘട്ടത്തിലെ കരുതല്‍ ഓണാഘോഷത്തിലും തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും കൈവിട്ടതോടെ ഒരു കൊല്ലത്തോളം കോവിഡ് ഏറിയും കുറഞ്ഞും മലയാളിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കി.

കോവിഡ് മരണക്കണക്കുകള്‍ കുറവാണെന്ന സര്‍ക്കാരിന്റെ മേനിപറച്ചില്‍ പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു ഔദ്യോഗിക പട്ടികയിലേയ്ക്ക് ഇപ്പോഴും ചേര്‍ത്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് മരണങ്ങള്‍. അമ്പത്തിമൂവായിരത്തിലേറെപേരുടെ ജീവന്‍പൊലിഞ്ഞ കേരളം മരണക്കണക്കക്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ്. ലോക്ഡൗണില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയ നൂറോളം പേര്‍ സ്വയം ജീവിതം അവസാനിപ്പിച്ചതും നീറുന്ന ഓര്‍മ. ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനവും രണ്ടാം ഡോസ് എണ്‍പത്തിനാല് ശതമാനവും പൂര്‍ത്തിയാക്കാനായത് നേട്ടമായി. ഡിസംബറില്‍ അടങ്ങുന്നുമെന്ന് തോന്നിപ്പിച്ചതിനു പിന്നാലെയായിരുന്നു ഒമിക്രോണിന്റെ കടന്നാക്രമണം. ആദ്യ ദിനങ്ങളില്‍ ഗൗരവത്തോടെ എടുക്കാതിരുന്നതോടെ അതിവ്യാപനമായി. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം കടുക്കാത്തത് ആശ്വാസമായി. പരിധിവിട്ടതോടെ 13 ജില്ലകളും നിയന്ത്രണങ്ങളിലാണ്. രോഗവളര്‍ച്ചാനിരക്ക് കുറഞ്ഞു തുടങ്ങിയെന്ന കണക്കുകളിലാണ് അതിജീവനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതീക്ഷകളത്രയും.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓര്‍ഡിനന്‍സ് ; കോടിയേരിയും കാനവും ചര്‍ച്ച നടത്തിയേക്കും

Next Post

ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

സ്ത്രീധന പീഡനം ; ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് പരിശോധന കുറച്ചു ; സ്വകാര്യ ലാബുകളില്‍ തിരക്കേറുന്നു

സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം അഫ്‌സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ജയ്‌ഷെ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചു ഭീകരരെ വധിച്ചു

ലോകായുക്ത ഓർഡിനൻസ് ; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ് ; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

ലോകായുക്ത ഓർഡിനൻസ് ; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ് ; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021