ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 10,000 കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വര്‍ധനയാണ് കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 230 ആയി. രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷമാകും കൂടുതല്‍ നിയന്ത്രണം വേണോയെന്ന് തീരുമാനിക്കുക.