• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് പടർത്തിയത് കോൺഗ്രസ് ; മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക

by Web Desk 01 - News Kerala 24
February 8, 2022 : 12:09 pm
0
A A
0
മൂന്ന് സംസ്ഥാനങ്ങളിൽ കൊവിഡ് പടർത്തിയത് കോൺഗ്രസ് ; മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്ക

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗൺ സമയത്ത് പാവപ്പെട്ടവർ കാൽനടയായി വീടുകളിലേക്ക് മടങ്ങുമ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാർക്ക് മഹാരാഷ്ട്ര വിടാൻ കോൺഗ്രസ് സൗജന്യ ട്രെയിൻ ടിക്കറ്റ് നൽകിയെന്നും ഇത് പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൊവിഡ് പടരാൻ ഇടയാക്കിയെന്നും മോദി ആരോപിച്ചിരുന്നു. ജനങ്ങൾ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാരുടെ മടക്കയാത്രയിൽ കൊവിഡ് പടർന്നെങ്കിൽ മോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്.

കൊവിഡ് ഒന്നാം തരംഗ സമയത്ത് കോൺഗ്രസ് എല്ലാ പരിധികളും മറികടന്നു. ലോക്ക്ഡൗൺ സമയത്ത് ലോകാരോഗ്യ സംഘടന നൽകിയ ഉപദേശങ്ങൾ തള്ളി, തൊഴിലാളികളെ തിരികെ വീടുകളിലേക്ക് മടക്കി അയച്ചു. അതിന്റെ ഫലമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൊവിഡ് അതിവേഗം പടർന്നു. കോൺഗ്രസ് ചെയ്തത് വലിയ പാപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പ്രതിപക്ഷം തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ഡൽഹി സർക്കാർ ചേരികളിൽ ജീപ്പുകളിൽ ചുറ്റിക്കറങ്ങി, വീട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. വൈറസ് പടരാത്ത ഉത്തർപ്രദേശിലും പഞ്ചാബിലും അണുബാധ വർധിച്ചു. ഇത് എന്ത് രാഷ്ട്രീയമാണ്, എത്രകാലം ഈ രാഷ്ട്രീയം തുടരും? കോൺഗ്രസിന്റെ പെരുമാറ്റം കണ്ട് രാജ്യം ഞെട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അതിരപ്പിള്ളിയിൽ 5 വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ; കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

Next Post

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

മരച്ചീനി ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍ ; കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ബീസ്റ്റ് സംവിധായകനൊപ്പം രജനീകാന്ത് ; തലൈവര്‍ 169 ഏപ്രിലില്‍

ബീസ്റ്റ് സംവിധായകനൊപ്പം രജനീകാന്ത് ; തലൈവര്‍ 169 ഏപ്രിലില്‍

മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് ; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസ് ; പ്രതി സൈമണ്‍ ലാലയുടെ ജാമ്യഹര്‍ജി തള്ളി

ഇഡിയുടെ നോട്ടീസ് ; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

ഇഡിയുടെ നോട്ടീസ് ; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

മണിപ്പൂർ മുഖ്യമന്ത്രിയെക്കാൾ സമ്പന്നൻ മരുമകൻ ; ആസ്തി അഞ്ചിരട്ടി

മണിപ്പൂർ മുഖ്യമന്ത്രിയെക്കാൾ സമ്പന്നൻ മരുമകൻ ; ആസ്തി അഞ്ചിരട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In