കൊവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും കുടുബം പറയുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ലതാ മങ്കേഷ്കറെ ഓര്‍ക്കണമെന്നും
മരുമകള്‍ രചന ആവശ്യപ്പെട്ടു. 2019ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ലതാ മങ്കേഷ്കര്‍ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലിരിക്കെയാണ് കൊവിഡ് ബാധിച്ചത്.