ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. 3,06,000 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഇത് 3,33, 533 ആയിരുന്നു. 24 മണിക്കൂറിനിടെ 439 പേര് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.95 കോടി പിന്നിട്ടു. അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 93.07 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനത്തില്‍നിന്ന് ഉയര്‍ന്ന് 20.75 ശതമാനത്തിലെത്തി. 17.03 ശതമാനമാണു പ്രതിവാര പോസ്റ്റിവിറ്റി നിരക്ക്. 162.26 കോടി ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്.