ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 44,889 കേസുകളുടെ (18 ശതമാനം) വര്‍ധനവുണ്ടായി. 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,88,157 പേര് രോഗമുക്തരായി. നിലവില്‍ 18,31,000 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 8,961 ആയി.