• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിവസ്തുക്കളുമായി എക്‌സൈസിനെ കബളിപ്പിച്ച് കടക്കാന്‍ ശ്രമം ; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

by Web Desk 01 - News Kerala 24
January 19, 2022 : 10:40 am
in Kerala, News
Reading Time: 1 min read
0
A A
0
ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

കുമളി : നിരോധിത ലഹരിവസ്തുക്കളുമായി എക്സൈസ് സംഘത്തെ കബളിപ്പിച്ച് കടക്കാൻ ശ്രമിച്ച യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരം കവടിയാർ പാലസിൽ മഴുവൻചേരിൽ വിജിൻ വി.എസ്.(29), കുടപ്പനക്കുന്ന് ചൂഴം പാലകരയിൽ എസ്.ജെ. ഭവനിൽ നിധീഷ് (28), കവടിയാർ കരയിൽ അമ്പാടി വീട്ടിൽ കിരൺ (29) കവടിയാർ, കുറവൻകോണം ലളിത മന്ദിരംവീട്ടിൽ പ്രശോഭ് പ്രേം(27), വലിയതുറ കൊച്ച്തേപ്പ് സൗമ്യഭവൻ ഡൈന (22)എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ.യും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച കാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടന്ന ഇവരുടെ കാർ എക്സൈസ് കുമളി ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്ക് തടഞ്ഞു. വാഹനം നിർത്താൻ ശ്രമിക്കുന്നതുപോലെ കാട്ടിയ ഇവർ എക്സൈസ് സംഘം അടുത്തെത്തിയതോടെ അപകടകരമായ രീതിയിൽ കാറോടിച്ച് പോകുകയായിരുന്നു.

എക്സൈസ് സംഘം വാഹനം പിന്തുടർന്ന് അറുപത്തിമൂന്നാംമൈലിലെത്തിയപ്പോൾ പെട്രോൾപമ്പിന് ഉള്ളിൽ ഇവർ കയറ്റി ഇവർ കാർ പാർക്ക് ചെയ്തത് കണ്ടെത്തി. ഉദ്യോഗസ്ഥർ ഇവരെ പിടിക്കുമെന്നായതോടെ കാർ ഇടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടയർ പഞ്ചറായി. വാഹനം നിർത്താതെ ദേശീയപാതയിലേക്ക് ഇറക്കി ഇവർ വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണകുമാർ സി.പി., സേവ്യർ പി.ഡി., രാജ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ പ്രമോദ്, ദീപു കുമാർ, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 15.13%

Next Post

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

വസ്ത്രം കണ്ടെടുത്തു – ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

വസ്ത്രം കണ്ടെടുത്തു - ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

വയോധികയായ അമ്മയുടെ കൈ ഫൈബര്‍ വടികൊണ്ട് തല്ലിയൊടിച്ചു ; മകന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

മദ്യലഹരിയില്‍ സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്തു ; കല്ലറകള്‍ക്ക് കേടുപാട് വരുത്തി ; യുവാവ് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021