ന്യൂഡല്‍ഹി : ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറില്‍ 1,17,100 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിലും 28 ശതമാനം കൂടുതല്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 302 മരണം കൂടി കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചതോടെ ആകെ മരണം 4,83,178. ഒറ്റ ദിവസം 30,836 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,43,71,845 ആയി. നിലവില്‍ 3,71,363 പേര് ചികിത്സയിലുണ്ട്. രാജ്യത്ത് വീണ്ടും കോവിഡ് ശക്തമാകുന്നതിന്റെ സൂചനകളാണ് കണക്കുകള്‍ നല്‍കുന്നത്. മുംബൈയില്‍ ഇന്നലെ മാത്രം പ്രതിദിന കേസുകള്‍ 20,000 കടന്നിരുന്നു.