ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെത്തേക്കാള്‍ 21.3% കൂടുതലാണിത്. 40,895 പേര് രോഗമുക്തി നേടിയപ്പോള്‍, 285 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) 9.28 ശതമാനം. നിലവില്‍ 4,72,169 പേരാണു ചികിത്സയിലുള്ളത്. ആകെ 3,44,12,740 പേര് രോഗമുക്തരായി. ഇതുവരെയുള്ള ആകെ മരണം 4,83,178. ഒമിക്രോണ്‍ വ്യാപനത്തിലും വര്‍ധനയുണ്ട്. ഇന്നലെമാത്രം 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്തെ 27 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 3,071 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.