ആലപ്പുഴ> കായംകുളത്ത് 200 പേർ സിപിഐ എം വിട്ട് സിപിഐയിൽ ചേരുന്നുവെന്ന മനോരമ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്. ഇത്തരത്തിൽ ആരും സിപിഐയെ സമീപിച്ചിട്ടില്ല. വാർത്ത നൽകി വിലപേശൽ നടത്തുന്നതിന് സിപിഐ യുടെ പേര് ഉപയോഗിക്കേണ്ടതില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുവാൻ പോകുന്ന സാഹചര്യത്തിൽ ഇരുപാർട്ടികളേയും തമ്മിൽ അകറ്റുന്നതിനുള്ള ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.