കാസര്‍ഗോഡ് : വിവാദങ്ങള്‍ക്കൊടുവില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന് മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ആരംഭിച്ച ജില്ലാ സമ്മേളനം ആദ്യഘട്ടം മുതല്‍ വിവാദത്തിലായിരുന്നു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കളക്ടര്‍ പിന്‍വലിച്ചത്തോടെ വിവാദം കൂടുതല്‍ മുറുകി. സമ്മേളനം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സിപിഐമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ കോടതി പരാമര്‍ശം സമ്മേളനത്തെ ബാധിച്ചിട്ടില്ലെന്നാണ് സിപിഐഎം നിലപാട്.