ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി. ജനറല്‍ സെക്രട്ടറി ഡി. പ്രകടന പത്രിക പുറത്തിറക്കിയത്. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സി.എ.എ റദ്ധാക്കും, തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും.
ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പ്രധാനമായിട്ടുള്ളത്. കേന്ദ്ര അന്വേഷണ ഏജൻസികളെ പാർലമെൻറിന്റെ കീഴിലാക്കുമെന്നും ഗവർണർ പദവി നിർത്തലാക്കുമെന്നും കടന പത്രികയിലുണ്ട്. പുതുച്ചേരിക്കും
ഡൽഹിക്കും പൂർണ പദവി നൽകുമെന്നും ജമ്മു കശ്മീരിെൻറ ത്യേക പദവി തിരികെ നൽകുമെന്നും നീതി ആയോഗ് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.