പത്തനംതിട്ട : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ സിപിഐഎം – സിപിഐ ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. സിപിഐ ജില്ല സെക്രട്ടറി എ പി ജയന് – സിപിഐഎം സെക്രട്ടറി കെ. പി. ഉദയഭാനു എന്നുവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിപിഎം – സിപിഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘഷവുമായി ബന്ധപ്പെട്ട് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് സിപിഐയുടെ ആരോപണം. സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സിപിഐ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇടതുപക്ഷത്തിന്റെ ഐക്യത്തെ തന്നെ ചോദ്യം ചെയ്ത സംഘര്‍ഷം ഇരുപ്പാര്ട്ടികള്ക്കും അവമത്തിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയുംപെട്ടന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.