പട്ന > ബിഹാർ മധേപുര മുരളിഗഞ്ചിൽ സിപിഐ എം ലോക്കൽകമ്മിറ്റി സെക്രട്ടറി രാജേഷ് ഹൻഡ്സയെ ഭൂമാഫിയ സംഘം വെടിവച്ചു കൊന്നു. നാട്ടിലെ ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് സ്ഥലം ലഭ്യമാക്കാനുള്ള പോരാട്ടത്തിന് രാജേഷ് നേതൃത്വം നൽകിയതാണ് മാഫിയയെ പ്രകോപിപ്പിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി അവദേഷ്കുമാർ പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.