• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പട്ടികജാതി ക്ഷേമ സമിതിയുടെ ഉപരോധ സമരത്തിനു സിപിഎം വിലക്ക്

by Web Desk 04 - News Kerala 24
September 11, 2022 : 6:35 am
in Kerala, News
Reading Time: 1 min read
0
A A
0
പട്ടികജാതി ക്ഷേമ സമിതിയുടെ ഉപരോധ സമരത്തിനു സിപിഎം വിലക്ക്

തിരുവനന്തപുരം ∙ പട്ടികജാതി ക്ഷേമസമിതി (പികെഎസ്) അടുത്ത മാസം 3ന് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് ഉപരോധത്തിന് സിപിഎം വിലക്ക്. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പി‍കെഎസിന് ഉപരോധം നടത്താൻ അനുമതി നൽകിയിരുന്നു. എം.വി.ഗോവിന്ദൻ സെക്രട്ടറിയായതോടെ ഉപരോധം പാടില്ലെന്നും, സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയാൽ മതിയെന്നും പാർട്ടി രഹസ്യ നിർദേശം നൽകിയെന്നാണു വിവരം.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പികെഎസ് ഈ മാസം 15 ന് കാസർകോട്ട് നിന്നാരംഭിക്കുന്ന കേരള യാത്രയ്ക്കു സമാപനം കുറിച്ചാണ് അടുത്ത മാസം 3 ന് സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ചിരുന്നത്. മേയിൽ സംസ്ഥാന സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജൂണിൽ പികെഎസ് സംസ്ഥാന കമ്മിറ്റി ഇതിന് അംഗീകാരം നൽകി. ജില്ലാ കമ്മിറ്റികൾ അരലക്ഷത്തിലേറെ പോസ്റ്ററുകളും അച്ചടിച്ചു, പ്രചാരണ വിഡിയോയും തയാറാക്കി.

പട്ടിക ജാതിക്കാർക്കു കൃഷിഭൂമി നൽകുക, വീടു നിർമാണത്തിനുള്ള സർക്കാർ സഹായം വർധിപ്പിക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം എന്നീ വിഷയങ്ങൾ ഉന്നയിച്ചു കേരള യാത്ര തുടങ്ങാനായിരുന്നു പികെഎ‍സിന്റെ തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു തന്നെ, ഇതേ ആവശ്യങ്ങളിൽ പികെഎസ് സമരത്തിനു തയാറെടുത്തിരുന്നു.

എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പിഎസ്‍സിക്കു വിടണമെന്നു സിപിഎം നേതാവ് എ.കെ.ബാലൻ ഇതിനിടെ ആവശ്യപ്പെട്ടതു വിവാദമായി. എൻഎസ്എസും കെസി‍ബിസിയും അതിനെതിരെ രംഗത്തു വന്നതോടെ, സർക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്നു കോടിയേരിക്കു വിശദീകരിക്കേണ്ടി വന്നു. അങ്ങനെയാണു വിവാദം കെട്ടടങ്ങിയത്.

ഈ വിഷയത്തിൽ സമരം പാടില്ലെന്നു സിപിഎം അന്നു തന്നെ പികെഎ‍സിനോടു നിർദേശിച്ചെങ്കിലും പിന്നീട് അനുമതി നൽകി. പുതിയ സെക്രട്ടറി വന്നതോടെയാണ് ഉപരോധം വിലക്കിയത് എന്നാണു വിവരം. പാർട്ടി നിർദേശം പി‍കെഎസിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. അച്ചടിച്ച പോസ്റ്ററുകൾ എന്തു ചെയ്യണമെന്നു നേതാക്കൾക്കു നിശ്ചയമില്ല.

അതേസമയം, എന്തു വന്നാലും സെക്രട്ടേറിയറ്റ് ഉപരോധം മാറ്റിവയ്ക്കി‍ല്ലെന്നും എ.കെ.ബാലൻ ഉദ്ഘാനം ചെയ്യുമെന്നും ഇതിന്റെ പേരിൽ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സംസ്ഥാന സെക്രട്ടറി കെ.സോമപ്രസാദ് പറഞ്ഞു. ഉപരോധത്തിനു വിലക്കേർപ്പെടുത്തിയതിനെക്കുറിച്ച് സിപിഎം പ്രതികരിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാരത് ജോഡോ യാത്ര ഇന്നു മുതൽ കേരളത്തിൽ

Next Post

സഹകരണ നിക്ഷേപത്തിന് ആദായനികുതി; എതിർത്ത് സംസ്ഥാനങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സഹകരണ നിക്ഷേപത്തിന് ആദായനികുതി; എതിർത്ത് സംസ്ഥാനങ്ങൾ

സഹകരണ നിക്ഷേപത്തിന് ആദായനികുതി; എതിർത്ത് സംസ്ഥാനങ്ങൾ

വളയത്തിനടുത്ത് വീണ്ടും സ്ഫോടനം

വളയത്തിനടുത്ത് വീണ്ടും സ്ഫോടനം

ഓൺലൈൻ വായ്പാ സംഘങ്ങളുടെ പീഡനം, നഗ്നഫോട്ടോ ഭീഷണി; നടപടിയുമായി ജഗൻ

ഓൺലൈൻ വായ്പാ സംഘങ്ങളുടെ പീഡനം, നഗ്നഫോട്ടോ ഭീഷണി; നടപടിയുമായി ജഗൻ

ഓണം കഴിഞ്ഞപ്പോൾ ഖജനാവ് ശൂന്യം; മുണ്ട് മുറുക്കും, കടുത്ത ട്രഷറി നിയന്ത്രണം വരും

ഓണം കഴിഞ്ഞപ്പോൾ ഖജനാവ് ശൂന്യം; മുണ്ട് മുറുക്കും, കടുത്ത ട്രഷറി നിയന്ത്രണം വരും

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സര വള്ളംകളി രണ്ട് കൊല്ലത്തിന് ശേഷം

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സര വള്ളംകളി രണ്ട് കൊല്ലത്തിന് ശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021