• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, November 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല : സിപിഎം കരട് രാഷ്ട്രീയ പ്രമേയം

by Web Desk 04 - News Kerala 24
April 6, 2022 : 9:28 pm
0
A A
0
അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല : സിപിഎം കരട് രാഷ്ട്രീയ പ്രമേയം

കണ്ണൂർ: ബിജെപിയുടെ വളർച്ച തടയുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ക്കു പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനത്തിൽ അവതരിപ്പിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിനായി പാർട്ടിക്കു യോജിക്കാൻ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുടെ രൂപീകരണം സംബന്ധിച്ചു മുൻപും ചർച്ച നടന്നെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നു രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫലപ്രദമായ സംയുക്ത വേദികള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരണം.

രാജ്യത്തു മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നു. അതിവേഗം പടര്‍ന്നുപിടിക്കുന്ന ആര്‍എസ്എസ് ശൃംഖലയുടെ അടിത്തറയില്‍ ബിജെപിയുടെ സ്വാധീനം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. അധികാരം നിലനിർത്താൻ സിബിഐ, ഇഡി, മറ്റു കേന്ദ്ര ഏജന്‍സികള്‍ എന്നിവയെ ഉപയോഗിച്ചു സർക്കാരുകളെ ഭീഷണിപ്പെടുത്തുന്നു.

അതേസമയം, കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ സ്വാധീനവും സംഘടനാ ശക്തിയും ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു. പല സംസ്ഥാനങ്ങളിലെയും നിരവധി നേതാക്കള്‍ ബിജെപിയിലേക്കു കൂറുമാറുന്നതിന്‍റെ ഫലമായി കോൺഗ്രസ് തുടര്‍ച്ചയായ പ്രതിസന്ധികളില്‍ മുങ്ങിയിരിക്കുകയാണ്. മതനിരപേക്ഷമാണെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ കക്ഷികള്‍ക്ക് ആശയപരമായ വെല്ലുവിളി ഉയര്‍ത്താന്‍ കോൺഗ്രസിനു കഴിയുന്നില്ല. പലപ്പോഴും അനുരഞ്ജന സമീപനമാണു സ്വീകരിക്കുന്നത്. ദുര്‍ബലമായ കോണ്‍ഗ്രസിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താന്‍ കഴിയുന്നില്ല.

രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്ന് മടങ്ങിവരാനാകില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രാദേശിക സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഊന്നല്‍ നല്‍കണം. അത്തരം പ്രക്ഷോഭങ്ങള്‍ കാട്ടിക്കൂട്ടലാകരുത്. ന്യൂനപക്ഷ സമുദായങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു നടപ്പിലാക്കണം. ഗുണനിലവാരമുള്ള അംഗങ്ങള്‍ വഴി സംഘടനയെ ശക്തിപ്പെടുത്തണം. യുവാക്കളെയും സ്ത്രീകളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും കരടു രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആരോഗ്യ, മെഡിക്കല്‍ ഉപകരണമേഖലയില്‍ സ്വദേശിവത്കരണം ഈ മാസം 11 മുതല്‍

Next Post

മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട ; 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട ; 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട് ;  ജനിതക പരിശോധനയിൽ സാമ്യമില്ല

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട് ; ജനിതക പരിശോധനയിൽ സാമ്യമില്ല

വൈദ്യുതി കമ്പി ദേഹത്ത് കുരുങ്ങി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

വൈദ്യുതി കമ്പി ദേഹത്ത് കുരുങ്ങി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

ബിജെപി പതാക തലതിരിച്ച് ഉയർത്തി , പ്രസംഗിച്ച് മടങ്ങി ഖുശ്ബു

ബിജെപി പതാക തലതിരിച്ച് ഉയർത്തി , പ്രസംഗിച്ച് മടങ്ങി ഖുശ്ബു

വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചു; കടയുടമയ്ക്ക് മര്‍ദനം

വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചു; കടയുടമയ്ക്ക് മര്‍ദനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In