• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒമിക്രോൺ കേസുകൾ കൂടുന്നു ; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളും

by Web Desk 04 - News Kerala 24
January 4, 2022 : 2:45 pm
in India, News
Reading Time: 1 min read
0
A A
0
ഒമിക്രോൺ കേസുകൾ കൂടുന്നു ;  ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി ഡൽഹി. ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണം. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെയാണ് കർഫ്യൂ.
സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ വർക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി നൽകുകയെന്നാണ് വിവരം. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ നിയന്ത്രണ തീരുമാനം. തുടർച്ചയായ രണ്ടുദിവസവും പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് മുകളിലായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

മാളുകൾ, സലൂണുകൾ, പൊതുഗതാഗതം, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി പകുതിയോടെ ഡൽഹിയിൽ പ്രതിദിനം 25,000 കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടൽ. ജനുവരി എട്ടോടെ രോഗബാധിതരുടെ എണ്ണം 8000ത്തിനും 9000ത്തിനും ഇടയിലാകും. എയിംസിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് പടർന്നുപിടിക്കുന്നത്. രണ്ടുമൂന്നുദിവസത്തിനിടെ 50ഓളം പേരെ എയിംസിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂറിനിടെ 4099 പേർക്കാണ് പുതുതായി ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 6.4 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഇത് 2021 മേയ് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന നിരക്കാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 29 മുതൽ ലെല്ലോ അലർട്ടായിരുന്നു ഡൽഹിയിൽ. തുടർന്ന് ജിമ്മുകൾ, തിയറ്ററുകൾ തുടങ്ങിയവ അടച്ചിടുകയും കടകൾ ഒന്നിടവിട്ട് തുറക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. മെട്രോ ട്രെയിനുകളിലും ബസുകളിലും പകുതിപേർക്ക് മാത്രമായിരുന്നു പ്രവേശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഴിമതി ; എയർ ഇന്ത്യയെ ടാറ്റക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവ് ഹൈക്കോടതിയിൽ

Next Post

ദിലീപ് കുടുങ്ങുമോ ? ശബ്ദരേഖയടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ദിലീപ് കുടുങ്ങുമോ ?  ശബ്ദരേഖയടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

ദിലീപ് കുടുങ്ങുമോ ? ശബ്ദരേഖയടങ്ങിയ സംവിധായകന്റെ മൊബൈൽ ഫോൺ കോടതിയിൽ

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാൾ പിടിയിൽ

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാൾ പിടിയിൽ

ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച തീർത്ഥാടകൻ അറസ്റ്റിൽ

ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്ക് അടിച്ച തീർത്ഥാടകൻ അറസ്റ്റിൽ

വിപണിയിലെ ആധിപത്യം ചൂഷണം ചെയ്യുന്നു ; ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍

വിപണിയിലെ ആധിപത്യം ചൂഷണം ചെയ്യുന്നു ; ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍

12 വയസുകാരന്റെ പരാതി ; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

12 വയസുകാരന്റെ പരാതി ; പോക്സോ കേസിൽ കോഴിക്കോട് ജയിൽ വാർഡൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021