ഐപിഎലിലെ പുതിയ ടീമുകളില്‍ ഒന്നായ അഹ്‌മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാല്‍ അവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കാന്‍ കഴിയുമോ ഇല്ലയോ എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചിരുന്നു. സംഘം ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമായേക്കും. സിവിസി ക്യാപിറ്റല്‍സിന് ഫ്രാഞ്ചൈസി നടത്താന്‍ തടസമില്ലെന്ന് രാധാകൃഷ്ണന്‍ പാനല്‍ റിപ്പോര്‍ട്ട് നല്‍കിയതായി ക്രിക്ക്ബസ് പറയുന്നു.
റിപ്പോര്‍ട്ട് ഇനി ബിസിസിഐക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. പക്ഷേ, സിവിസിക്ക് ഫ്രാഞ്ചൈസി നല്‍കുന്നതില്‍ തടസങ്ങള്‍ ഉണ്ടാവില്ല എന്നാണ് വിവരം. ബ്രിട്ടണിലാണ് സിവിസി ക്യാപിറ്റല്‍സിന് പന്തയക്കമ്പനി ഉള്ളത്. ബ്രിട്ടണില്‍ പന്തയം നിയമവിരുദ്ധമല്ല. ഇതാണ് സിവിസി ക്യാപിറ്റല്‍സ് മുന്നോട്ടുവെക്കുന്ന വാദം. സ്‌കൈ ബെറ്റിങ് ആന്‍ഡ് ഗെയിമിങ് എന്ന കമ്പനിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി സിവിസി ക്യാപിറ്റല്‍സ് പാര്‍ട്‌ണേഴ്‌സ് പ്രതിനിധികള്‍ ഇന്ത്യയിലേക്കും ദുബായിലേക്കും യാത്ര ചെയ്തിരുന്നു. പലതവണ ബിസിസിഐ പ്രതിനിധികളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും വരും ദിവസങ്ങളില്‍ ഒരു തവണ കൂടി ഇരു സംഘങ്ങളും കൂടിക്കാഴ്ച നടത്തി തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.