• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

‘സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം’; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

by Web Desk 04 - News Kerala 24
October 21, 2023 : 9:30 pm
0
A A
0
‘സ്തനാർബുദം ഒന്നിന്റെയും അവസാനമല്ല, സ്തനങ്ങള്‍ നീക്കം ചെയ്യുന്നത് സ്വാഭാവികം’; ടോപ്‍ലെസ് ചിത്രങ്ങളുമായി യുവതി

മനുഷ്യരെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒന്നാണ് അസുഖങ്ങൾ. എന്നാൽ, പ്രതീക്ഷയും ആത്മവിശ്വാസവും കൊണ്ട് അതിനെയെല്ലാം തോൽപ്പിച്ച് പുഞ്ചിരിയോടെ നമുക്ക് മുന്നിലേക്ക് വരുന്ന അനേകം മനുഷ്യരുണ്ട്. അവർ നമുക്ക് തരുന്ന പ്രത്യാശയും പ്രചോദനവും ചെറുതല്ല. അതിലൊരാളാണ് ബ്രിസ്റ്റോളിലെ ബിഷപ്പ്സ്റ്റണിൽ നിന്നുള്ള ഡാനിയേൽ മൂർ. സ്തനാർബുദത്തെ അതിജീവിച്ച അവളിന്ന് ഒരു കാമ്പയിനിന്റെ ഭാഗമാണ്.

31 -ാമത്തെ വയസിലാണ് ഡാനിയേലിന് സ്തനാർബുദമാണ് എന്ന് തിരിച്ചറിയുന്നത്. കീമോതെറാപ്പിയും സ്തനശസ്ത്രക്രിയയും കഴിഞ്ഞ അവൾ തന്റെ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിനോട് പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ‘കാൻസറുണ്ടായാലും അതിന് ശേഷം ഒരു ജീവിതമുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഞാൻ. പക്ഷേ, വ്യത്യസ്തയായിരിക്കുന്നതും ഓക്കേ ആണ്’ എന്നാണ് അവൾ കുറിച്ചത്.

ഇപ്പോൾ, സംവിധായികയും പ്രചാരകയുമായ എറിക്ക ലസ്റ്റിന്റെ ‘വൺ മോർ പേജ് ത്രീ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കാമ്പെയ്‌നിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഡാനിയേൽ. സ്തനാർബുദ അവബോധ മാസത്തിന്റെ ഭാ​ഗമായിട്ടായിരുന്നു കാമ്പയിൻ. വ്യത്യസ്തമായിരിക്കുന്നതിനെ സ്വാഭാവികമായി കാണുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.

‘ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കൊണ്ട് തനിക്ക് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറുണ്ട്. എന്നിരുന്നാലും ഇത് സ്റ്റീരിയോടൈപ്പുകളെ തകർക്കാൻ സഹായിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്’ എന്ന് ഡാനിയേൽ പറയുന്നു. ‘ഒപ്പം സ്തനശസ്ത്രക്രിയയെ ആളുകൾ ഒരു സാധാരണമായ കാര്യമായി കാണേണ്ടതുണ്ട്. കൂടുതൽ കൂടുതൽ നമ്മൾ അതേക്കുറിച്ച് സംസാരിക്കുന്തോറും അത് വളരെ സ്വാഭാവികമായ ഒന്നായി മാറും’ എന്നും അവൾ പറയുന്നു.

2021 -ൽ കുട്ടിയെ മുലയൂട്ടിക്കൊണ്ടിരിക്കവെയാണ് അവൾ തന്റെ സ്തനത്തിൽ ഒരു മുഴ ശ്രദ്ധിക്കുന്നത്. എന്നാൽ, അവളത് കാര്യമാക്കിയില്ല. ഒരു ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് എടുത്തെങ്കിലും കൊവിഡ് കാരണം കാൻസൽ ചെയ്യേണ്ടി വന്നു. പിന്നെ അവൾ ആശുപത്രിയിൽ പോവുന്നത് ആറുമാസത്തിന് ശേഷമാണ്. അപ്പോഴേക്കും കാൻസർ മൂന്നാമത്തെ സ്റ്റേജിൽ എത്തിയിരുന്നു. അത് പടരാനും തുടങ്ങിയിരുന്നു. അതോടെ അവൾക്ക് തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടി വന്നു.

2022 -ൽ ശരീരത്തിൽ കാൻസറിന്റെ തെളിവുകളൊന്നും ഇപ്പോൾ ശേഷിക്കുന്നില്ല എന്ന് ഡോക്ടർമാർ അവളോട് പറഞ്ഞു. അതിനുശേഷം അവൾ കാൻസറിനെതിരെയുള്ള ബോധവൽക്കരണങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. കാൻസറുണ്ടോ എന്നത് നാമെപ്പോഴും സ്വയം പരിശോധിക്കണം എന്നാണ് ഡാനിയേൽ പറയുന്നത്. നേരത്തെ കണ്ട് പിടിക്കാൻ സാധിച്ചിരുന്നു എങ്കിൽ തന്റെ പോരാട്ടം കുറച്ചുകൂടി എളുപ്പമായേനെ എന്നും അവൾ പറയുന്നു. ഒപ്പം, ‘ജീവനോടെയിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. നമ്മുടെ ശരീരത്തിൽ ചില അവയവങ്ങളുണ്ടോ ഇല്ലേ എന്നതിനേക്കാൾ പ്രധാനമാണ് ജീവനോടെയിരിക്കുന്നു എന്നത്’ എന്നും അവൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം; നഷ്ടം തിരിച്ചു പിടിക്കണം: വി ശിവദാസൻ എംപി

Next Post

കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

കൊച്ചി മെട്രോ; കാക്കനാട് ഉൾപ്പടെ ഏഴ്‌ സ്റ്റേഷനുകൾക്കുള്ള സ്ഥലമെടുപ്പിന് വിജ്ഞാപനമായി

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ആവേശമാകും, ഇതാ പുതിയ അപ്‍ഡേറ്റ്

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

സി.ഇ.ഒ ഇസ്രായേലിനെ വിമർശിച്ചു; ഗൂഗിളും മെറ്റയും ആമസോണും ‘വെബ് സമ്മിറ്റ്’ ബഹിഷ്കരിക്കും

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

പ്രൊഫൈലിൽ ‘ഫലസ്തീനിയൻ’ എന്ന് ചേർത്തവരെ ‘ഭീകരവാദി’കളാക്കി ഇൻസ്റ്റഗ്രാം; മാപ്പ് പറഞ്ഞ് മെറ്റ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം ‘മീശ വിനീത്’ വീണ്ടും അറസ്റ്റിൽ

യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു; കുപ്രസിദ്ധ റീല്‍സ് താരം 'മീശ വിനീത്' വീണ്ടും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In