• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് ഡേ കെയർ , ക്രഷ് സംവിധാനമൊരുക്കും: മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
August 1, 2023 : 9:32 pm
in Kerala, News
Reading Time: 1 min read
0
A A
0
അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് ഡേ കെയർ , ക്രഷ് സംവിധാനമൊരുക്കും: മന്ത്രി പി രാജീവ്

കൊച്ചി > അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂർ മേഖലകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു ചേർന്ന പ്രത്യേക യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.അതിഥി തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ചു തന്നെ ഡേ കെയർ ക്രമീകരിക്കുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. ക്രഷ് ആവശ്യമായ ഇടങ്ങളിൽ ഒരുക്കും.

ആലുവയിലേത് അതിദാരുണമായ കാര്യമാണെന്നും ഇനി ഇത്തരത്തിലൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ നേതൃത്തിൽ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് വേണ്ടി മാസ് ഡ്രൈവ് നടത്തും. അതിഥി ആപ്പ് സജ്ജമാകുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾക്കു വേഗത കൈവരും. കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്തിരിക്കുന്നത് നഗരസഭയിൽ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിന് നടപടി സ്വീകരിക്കും.

അതിഥി തൊഴിലാളികൾക്കിടയിലെ ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസും എക്‌സൈസും സംയുക്തമായി പ്രത്യേക പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ വ്യാപകമാക്കും. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കും. അടുത്ത ദിവസം ആലുവയിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കും.

അതിഥി തൊഴിലാളികൾ കൂടുതലുള്ള ആലുവ, പെരുമ്പാവൂർ മേലകളിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ കുറ്റകൃത്യങ്ങൾക്കു സാധ്യതയുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് പോലീസ് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിഥി തൊഴിലാളികളെയാകെ കുറ്റവാളികളായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ആലുവ റൂറൽ എസ് പി വിവേക് കുമാർ, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, സബ് കളക്ടർ പി വിഷ്ണു രാജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവമ്പാടി എസ്ഐ ജോസഫ് മാത്യു അന്തരിച്ചു

Next Post

തിരുവനന്തപുരം ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രി മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

17 കാരി തൂങ്ങി മരിച്ച കേസ്; പോസ്റ്റ്മോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

17 കാരി തൂങ്ങി മരിച്ച കേസ്; പോസ്റ്റ്മോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

എട്ടുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളിയെ കാണാതായി

എട്ടുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളിയെ കാണാതായി

കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായം 23; ഷാപ്പിലെത്തി കുടിച്ചത് 22കാരനും 15കാരിയും, നടപടികളുമായി എക്സൈസ്

കള്ള് വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായം 23; ഷാപ്പിലെത്തി കുടിച്ചത് 22കാരനും 15കാരിയും, നടപടികളുമായി എക്സൈസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021