കോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിപ്പറച്ച കേസിൽ മൂന്ന് പേരെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. തലകുളത്തൂർ സ്വദേശി മുഹമ്മദ് ഫസൽ, പന്നിയങ്കര സ്വദേശി അക്ബർ അലി, അരക്കിണർ സ്വദേശി അബ്ദുൾ റാഷിദ് എന്നിവെരാണ് അറസ്റ്റിലായത്. പതിനൊന്നായിരം രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇതിൽ ഏഴായിരം രൂപ ഒന്നാം പ്രതി മുഹമ്മദ് ഫസൽ മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് തൊണ്ടിമുതൽ പുറത്തെടുത്തത്.