• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

‘കാന്‍റീനില്‍ സമൂസയ്ക്കും പക്കാവടയ്ക്കും പകരം ഹെല്‍ത്തി മുട്ടയും കടലയും പഴങ്ങളും’; തീരുമാനവുമായി ‘എയിംസ്’

by Web Desk 04 - News Kerala 24
February 14, 2023 : 6:41 pm
0
A A
0
‘കാന്‍റീനില്‍ സമൂസയ്ക്കും പക്കാവടയ്ക്കും പകരം ഹെല്‍ത്തി മുട്ടയും കടലയും പഴങ്ങളും’; തീരുമാനവുമായി ‘എയിംസ്’

നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലുമെല്ലാം ചായയ്ക്കൊപ്പം കഴിക്കാൻ ചെറുകടിയായി കിട്ടുന്ന സ്നാക്സ് മിക്കപ്പോഴും എണ്ണയില്‍ പൊരിച്ചതോ വറുത്തതോ ആയ വിഭവങ്ങളാണ്. ഇത്തരം കടികളെല്ലാം ആരോഗ്യത്തിന് ക്രമേണ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്.എങ്കില്‍ക്കൂടിയും പരമ്പരാഗതമായ രീതിയായതിനാല്‍ തന്നെ ഇന്നും എണ്ണക്കടിയോടാണ് അധികപേര്‍ക്കും പ്രിയം. ഇഷ്ടത്തെക്കാളേറെ അതൊരു ശീലവും കൂടിയാണ്. അതേസമയം ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമെല്ലാം ഏറെ വാചാലരാകാറുമുണ്ട്.

എന്നിട്ടോ? ഇപ്പറയുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇരിക്കുന്ന ആശുപത്രികളുടെ കാന്‍റീനുകളില്‍ വരെ കഴിക്കാൻ കിട്ടുന്ന കടികള്‍ ഇത്തരത്തിലുള്ളവയാണ്. ഈ പേരുദോഷം മാറ്റാനുള്ള ശ്രമത്തിലാണ് ദില്ലി എയിംസ് (ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്) ആശുപത്രി.

ഇവരുടെ കാന്‍റീനില്‍ ഇനി മുതല്‍ സമൂസ, പക്കാവട പോലുള്ള എണ്ണക്കടികള്‍ക്ക് പകരം പുഴുങ്ങിയ മുട്ട, പുഴുങ്ങിയ കടല, സ്പ്രൗട്ട്സ്, പാല്‍, പഴങ്ങള്‍ അരിഞ്ഞത്, ഫ്രൂട്ട്സ് സലാഡ്, ആവിയില്‍ വേവിച്ച സ്നാക്സ്, ഉപ്പുമാവ്, പോഹ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വിളമ്പാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് കാന്‍റീന്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ആശുപത്രി നിര്‍ദേശം കൈമാറിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് തന്നെ എയിംസിലെ വിവിധയിടങ്ങളിലുള്ള കാന്‍റീനുകളില്‍ ഇത് സംബന്ധിച്ച മാറ്റം വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമൂസ, പക്കാവട പോലുള്ള എണ്ണക്കടികള്‍ പൂര്‍ണ്ണമായി കാന്‍റീനുകളില്‍ നിന്ന് ഒഴിവാക്കുമോയെന്നതില്‍ വ്യക്തതയില്ല.

എന്തായാലും ആരോഗ്യകരമായ വിഭവങ്ങള്‍ കാന്‍റീനുകളില്‍ ലഭ്യമാക്കുകയെന്നതാണ് നിലവിലെ ലക്ഷ്യമെന്ന് എയിംസ് അറിയിക്കുന്നു.

‘എയിംസിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍, അധ്യാപകര്‍ എല്ലാം രോഗികളെ ശുശ്രൂഷിക്കുകയും നിരന്തരം ജോലി ചെയ്യുകയും വേണം. ഇതിന് അവര്‍ക്ക് സ്വന്തം നിലയില്‍ ആരോഗ്യവും പ്രതിരോധശക്തിയും വേണ്ടതുണ്ട്. ഇത് കണക്കാക്കിയാണ് കാന്‍റീനിലെ മെനു മെച്ചപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്…’- എയിംസ് അറിയിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃത്വിക് റോഷന് ഷാറൂഖ് ഖാന്റെ തുറന്ന സന്ദേശം; ഏറ്റെടുത്ത് ആരാധകർ

Next Post

അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

അദാനി ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ ഹരജി; എൽ.ഐ.സി, എസ്.ബി.ഐ നിക്ഷേപം അന്വേഷിക്കണമെന്ന്

വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന

വിശ്വനാഥന്റെ മരണത്തിൽ ചുരുളഴിക്കാനാവാത്തവിധം ദുരൂഹതകളെന്ന് സൂചന

വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍

വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

198 ജീവനക്കാർക്കും 28 ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണം,കോടതിയുത്തരവ്; അപ്പീൽ നൽകാൻ കെഎസ്ആർടിസി

പോപുലർ ഫ്രണ്ട് ഹർത്താൽ: തെറ്റായി ജപ്തി ചെയ്ത മൂന്നുപേരുടെ ഭൂമി തിരികെ നൽകി

പോപുലർ ഫ്രണ്ട് ഹർത്താൽ: തെറ്റായി ജപ്തി ചെയ്ത മൂന്നുപേരുടെ ഭൂമി തിരികെ നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In