• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആണ്‍കുട്ടി പിറന്നതില്‍ സന്തുഷ്ടനായി 19-കാരനെ ദേവിക്ക് ബലിനല്‍കി

by Web Desk 06 - News Kerala 24
July 14, 2022 : 6:35 pm
in India, News
Reading Time: 1 min read
0
A A
0
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മൂന്ന് പെണ്‍കുട്ടികളായിരുന്നു അയാള്‍ക്ക്. ഒരാണ്‍കുട്ടി ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയുമായി നടക്കുന്ന സമയത്താണ് ഒരു മന്ത്രവാദി അക്കാര്യം പറഞ്ഞത്, ആണ്‍കുട്ടി ഉണ്ടാവാന്‍ ദേവിക്ക് ഒരു ചെറുപ്പക്കാരനെ ബലി നല്‍കിയാല്‍ മതി. അങ്ങനെ അയാള്‍ക്കൊരു ആണ്‍കുഞ്ഞ് പിറന്നു. അതിനു പിന്നാലെ, അയാളൊരു ചെറുപ്പക്കാരനെ ദേവീക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിനു മുന്നില്‍വെച്ച് കഴുത്തറുത്തു കൊന്നു.

മധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. രേവ ജില്ലയിലെ ബൈകുന്ദ്പൂരിനടുത്തുള്ള ഒരു ഉള്‍ഗ്രാമത്തിലെ 32-കാരനായ രാം ലാല്‍ പ്രജാപതിയാണ് 19 വയസ്സുള്ള ദിവ്യാംശ് കോല്‍ എന്ന ചെറുപ്പക്കാരനെ ദേവിക്ക് ബലി നല്‍കിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു രാം ലാല്‍.

കഴിഞ്ഞ ദിവസമാണ് ഗ്രാമത്തിലെ വിജനമായ സ്ഥലത്തുള്ള ദേവീക്ഷേത്രത്തില്‍ ഒരു ചെറുപ്പക്കാരന്റെ മൃതദേഹം കാണപ്പെട്ടത്.  കഴുത്തറുത്ത നിലയില്‍ ചോരയില്‍ കുളിച്ചുകിടന്ന ചെറുപ്പക്കാരനെ പിറ്റേന്നാണ് തിരിച്ചറിഞ്ഞത്. സമീപ ഗ്രാമത്തിലുള്ള ദിവ്യാംശ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാംലാല്‍ പിടിയിലായത്. സംഭവം നടന്ന ദിവസം ദിവ്യാംശിനോടൊപ്പം ഇയാളെ കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാംലാലിനെ പിടികൂടിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പരസ്പര വിരുദ്ധമായി സംസാരിച്ച രാംലാല്‍ അധികം വൈകാതെ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

പൊലീസ് പറയുന്നത്: മൂന്ന് പെണ്‍കുട്ടികളുള്ള തനിക്ക് ഒരാണ്‍കുട്ടി േവണമെന്ന കലശലായ ആഗ്രഹമുണ്ടായിരുന്നതായി രാംലാല്‍ പറഞ്ഞു. ആണ്‍കുട്ടിക്കു വേണ്ടി അയാള്‍ അനേകം പൂജകള്‍ നടത്തിയിരുന്നു. അതിനിടെയാണ് ഒരു മന്ത്രവാദി ഒരു ചെറുപ്പക്കാരനെ ദേവിക്ക് ബലി കൊടുത്താല്‍ ആണ്‍കുട്ടി പിറക്കുമെന്ന് പറഞ്ഞത്. തുടര്‍ന്ന് ദേവീസന്നിധിയില്‍ പോയി അയാള്‍ ദേവിയുടെ മുന്നില്‍ സത്യം ചെയ്തു. തുടര്‍ന്ന്, രാംലാലിന് ഒരാണ്‍കുട്ടി പിറന്നു. ഇതിനു ശേഷമാണ് ദേവിക്കു നല്‍കിയ വാക്കു പാലിക്കുന്നതിനായി അയാള്‍ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ചത്. ആ അന്വേഷണത്തില്‍, കാട്ടില്‍ ആടു മേച്ചു കൊണ്ടിരുന്ന ദിവ്യാംശിനെ കണ്ടു. ആരുമറിയാതെ അവനെയും കൂട്ടി ക്ഷേത്രത്തിലേക്ക് പോയി. അവിടെ ദേവീ വിഗ്രഹത്തിനു മുന്നില്‍ വെച്ച് ഒരു മഴു കൊണ്ട് ദിവ്യാംശിന്റെ കഴുത്തറുത്തു. അതിനുശേഷം അവിടന്ന് സ്ഥലം വിട്ടുവെന്നാണ് രാംലാല്‍ പറഞ്ഞത്.

ചോദ്യം ചെയ്യലില്‍ പല തവണ രാംലാല്‍ വിചിത്രമായ കഥകള്‍ പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഓരോ തവണയും സംഭവങ്ങളെ മാറ്റിമാറ്റി പറയുകയായിരുന്നു ഇയാള്‍. എന്നാല്‍, നിരന്തരമുള്ള ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സത്യം പറയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രാംലാല്‍ പലപ്പോഴും ദുര്‍മന്ത്രവാദം ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിയില്ലാത്ത ദിവ്യാംശ് ആടിനെ മേച്ച് ജീവിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ധന വില കുറച്ച് മഹാരാഷ്ട്ര ; പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Next Post

ഇന്ത്യ – ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ ആരംഭിക്കുന്നു ; ഞായറാഴ്ച തുടങ്ങും, അതിർത്തിയില്‍ വന്‍ സൈനിക വിന്യാസം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യ – ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ ആരംഭിക്കുന്നു ; ഞായറാഴ്ച തുടങ്ങും, അതിർത്തിയില്‍ വന്‍ സൈനിക വിന്യാസം

ഇന്ത്യ - ചൈന കമാന്‍ഡര്‍തല ചർച്ചകള്‍ ആരംഭിക്കുന്നു ; ഞായറാഴ്ച തുടങ്ങും, അതിർത്തിയില്‍ വന്‍ സൈനിക വിന്യാസം

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

വിൽപ്പനയ്‌ക്കെത്തിച്ച വിദേശമദ്യവുമായി യുവാവ് പിടിയില്‍

സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം ; പുക‌ഞ്ഞ് യുഡിഎഫ്

സാദിഖലി തങ്ങളുടെ സിപിഎം അനുകൂല പരാമർശം ; പുക‌ഞ്ഞ് യുഡിഎഫ്

പാർട്ടിക്ക് ഗുണം ആകുമെങ്കിൽ രാജിക്ക് തയ്യാർ ; സോണിയാ ഗാന്ധിയും സ്ഥാനമൊഴിയുന്നുവെന്ന് സൂചന

സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ : രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ് തീരുമാനം

പാര്‍ലമെന്‍റില്‍ ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ല : സ്പീക്കര്‍ ഓം ബിര്‍ള

പാര്‍ലമെന്‍റില്‍ ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പുതിയ നടപടിയല്ല : സ്പീക്കര്‍ ഓം ബിര്‍ള

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021