• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടി? നടപടി കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നെന്ന് തെക്കൻ ദില്ലി കോർപറേഷൻ

by Web Desk 06 - News Kerala 24
April 27, 2022 : 9:10 am
in India, News
Reading Time: 1 min read
0
A A
0
ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടി? നടപടി കയ്യേറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്നെന്ന് തെക്കൻ ദില്ലി കോർപറേഷൻ

ദില്ലി: ദില്ലിയിൽ വീണ്ടും പൊളിക്കൽ നടപടികളെന്ന് (demolishing)സൂചന നൽകി തെക്കൻ ദില്ലി മുനിസിപ്പൽ കോർപറേഷന്റെ നീക്കം. മുനിസിപ്പൽ കോർപറേഷ പരിധിയിലുള്ള ജയ്ത്ത്പൂർ, സരിതാ വിഹാർ, മദൻപൂർ എന്നിവിടങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങൾ കണ്ടെത്താൻ ഇന്ന് പരിശോധന നടത്തും. മേയറിൻ്റെ നേതൃത്വത്തിലാണ് പരിശോധന.പരിശോധനയ്ക്ക് പിന്നാലെ മറ്റു നടപടികളെന്ന് തെക്കൻ ദില്ലി കോർപറേഷൻ വ്യക്തമാക്കിയിരിക്കുന്നത്.ജഹാംഗീർ പുരിയിലെ പൊളിക്കൽ നടപടികൾ വിവാദത്തിലായിരിക്കെയാണ് തെക്കൻ ദില്ലി കോർപറേഷന്റെ നീക്കം

കഴിഞ്ഞ ശനിയാഴ്ച ഹനുമാൻ ജയന്തിക്കിടെ വ‍ർഗീയകലാപമുണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20ാം തിയതി രാവിലെ ബുൾഡോസറുകളുമായി ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത് വൻ പരിഭ്രാന്തിക്കിടയാക്കി. ‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് അവർ പൊളിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്. സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒമ്പത് ബുൾഡോസറുകളാണ് ഇന്ന് രാവിലെ പൊളിക്കൽ നടപടിക്കായി ജഹാംഗീർ പുരിയിലെത്തിയത്. ശനിയാഴ്ചയാണ് ഇവിടെ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ വർഗീയസംഘർഷമുണ്ടായതും നിരവധിപ്പേർക്ക് പരിക്കേറ്റതും.

ബിജെപിയാണ് ഉത്തരദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. ഇത് സാധാരണ നടപടി മാത്രമാണെന്നും അനധികൃതകെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എൻഡിഎംസി മേയർ രാജാ ഇഖ്ബാൽ സിംഗ് വ്യക്തമാക്കിയത്. എന്നാൽ, ബിജെപി സംസ്ഥാനാധ്യക്ഷൻ എഴുതിയ കത്തിന് പിന്നലെത്തന്നെ കെട്ടിടങ്ങൾ പൊളിക്കാൻ ഉദ്യോഗസ്ഥരെത്തിയതോടെ നടപടിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അതേസമയം, ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികൾ പൊലീസ് കടുപ്പിക്കുകയാണ്. സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിവെച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ജഹാംഗീർപുരി സ്വദേശി സോനുവാണ് അറസ്റ്റിലായത്. ഇയാൾ സംഘർഷത്തിനിടെ വെടി വെക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര മന്ത്രി അമിത് ഷാ പൊലീസിന് നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെയിരിക്കാൻ ശക്തമായ നടപടിക്കാണ് നിർദ്ദേശം. ഇതിനിടെ  ജഹാംഗീർപുരിയിൽ അനുമതിയില്ലാതെ ശോഭായാത്ര നടത്തിയതിന് വിഎച്ച്പിക്കും ബജറംഗ്ദൾ  പ്രവർത്തകർക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തഞ്ചാവൂരിന് സമീപം വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു ; 4പേർ ​ഗുരുതരാവസ്ഥയിൽ;അപകടം രഥം എഴുന്നള്ളിപ്പിനിടെ

Next Post

സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു ; പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു ; പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു ; പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ

പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

പോലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

വിമർശകരുടെ വായടപ്പിച്ച പ്രകടനം ; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; അക്ഷയ AK- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021