കാലങ്ങളായ തന്റെ സിനിമാ ജീവിതത്തിൽ സമാന്ത പടുത്തുയർത്തിയത് തെന്നിന്ത്യൻ സനിമാ ലോകത്തെ മുൻനിര നായിക പട്ടമാണ്. പല സൂപ്പർ താരങ്ങൾക്കൊപ്പവും സ്ക്രീൻ പങ്കിട്ട സമാന്തയുടെ ജീവിതം പക്ഷേ അത്ര സുഗമമല്ല. രണ്ട് വർഷം മുൻപ് ആണ് നടൻ നാഗ ചൈതന്യയുമായുള്ള സമാന്തയുടെ വിവാഹ മോചനം. പിന്നാലെ മൈസ്റ്റൈറ്റിസ് രോഗവും താരത്തെ പിടിപെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. സാമന്തയുടെ അസുഖം അറിഞ്ഞ് നാഗ ചൈതന്യ സാമന്തയെ ഉപേക്ഷിച്ച് പോയെന്ന തരത്തിലും ഗോസിപ്പുണ്ടായി. എന്നാൽ ഇവയോടൊന്നും സമാന്തയോ നാഗ ചൈതന്യയോ പ്രതികരിച്ചിരുന്നില്ല.
അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന തരത്തിലും വാർത്ത വന്നിരുന്നു. ഈ അവസരത്തിൽ വിവാഹ ജീവിതം പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പറയുകയാണ് സമാന്ത. വിവാഹ ജീവിതത്തിൽ നേരിട്ട പരാജയം തന്റെ ആരോഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചുവെന്ന് സമാന്ത പറയുന്നു. രണ്ട് വർഷത്തോളം വളരെ വലിയ വേദനയാണ് താൻ അനുഭവിച്ചതെന്നും അതിൽ നിന്നും കരകയറാൻ സാധിച്ചത് മറ്റ് നടിമാരുടെ ജീവിതവും അവർ പ്രശ്നങ്ങളെ തരണം ചെയ്ത രീതികളും ആയിരുന്നുവെന്ന് സമാന്ത വ്യക്തമാക്കുന്നു.