• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർലൈൻ : പാളംതെറ്റി പാർട്ടി ലൈൻ

by Web Desk 04 - News Kerala 24
April 9, 2022 : 10:20 am
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർലൈൻ : പാളംതെറ്റി പാർട്ടി ലൈൻ

കണ്ണൂർ: സിൽവർലൈൻ സംബന്ധിച്ച നിലപാട് സി.പി.എം ആവർത്തിച്ച് വിശദീകരിക്കുമ്പോഴും ഇക്കാര്യത്തിൽ പാർട്ടിലൈൻ പാളം തെറ്റിയ നിലയിൽ. സിൽവർലൈൻ സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ ആവർത്തിച്ച് വിശദീകരിക്കുമ്പോഴും നേതാക്കളുടെ വിശദീകരണങ്ങളിൽ ചേർച്ചക്കുറവ് പ്രകടമാണ്. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർലൈൻ ചർച്ചാ വിഷയമല്ല.എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതപ്രസംഗത്തിൽ തന്‍റെ സർക്കാറിന്‍റെ അഭിമാന പദ്ധതിയായി സിൽവർലൈൻ മുന്നോട്ടുവെച്ചു. പിന്നാലെ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയ മറുപടി സിൽവർ ലൈനിനെ പൂർണമായി പിന്തുണക്കുന്നതായിരുന്നില്ല.

പരിസ്ഥിതി ആഘാതപഠനം പൂർത്തിയാക്കി പദ്ധതിയുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നാണ് യെച്ചൂരി പാർട്ടി കോൺഗ്രസിന്‍റെ ആദ്യം ദിനം പ്രതികരിച്ചത്. കേന്ദ്രവും കേരളവും ചേർന്നുള്ള സംയുക്ത പദ്ധതിയെക്കുറിച്ച് ഇരു സർക്കാറുകളും ധാരണയാകേണ്ടതുണ്ടെന്നും അതിനുമുമ്പ് സിൽവർലൈനിനെക്കുറിച്ച് തീർപ്പ് വേണ്ടെന്നും സീതാറാം യെച്ചൂരി വിശദീകരിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ തീരുമാനം ആയിക്കഴിഞ്ഞു എന്നതാണ്.

സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് പലകുറി പറഞ്ഞ മുഖ്യമന്ത്രി, ഏതുവിധേനെയും കേന്ദ്രാനുമതി നേടിയെടുത്ത് പദ്ധതി നടപ്പാക്കാൻ ആവതു ശ്രമിച്ചുവരുകയാണെന്ന് പാർട്ടി കോൺഗ്രസ് സ്വാഗതപ്രസംഗത്തിലും വ്യക്തമാക്കി. അതിന് പിന്നാലെ സീതാറാം യെച്ചൂരി മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് സിൽവർലൈനിൽ പിണറായി വിജയൻ പറഞ്ഞതിലും യെച്ചൂരി പറഞ്ഞതിലുമുള്ള വൈരുധ്യം ചോദ്യമായത്.

വൈരുധ്യമില്ലെന്ന് യെച്ചൂരി വിശദീകരിച്ചുവെങ്കിലും യെച്ചൂരിയുടെ മറുപടിയുടെ ആകെത്തുക സിൽവർലൈൻ നടപ്പാക്കുകതന്നെ ചെയ്യുമെന്ന പിണറായി വിജയന്‍റെ നിലപാട് അംഗീകരിക്കുന്ന വിധമായിരുന്നില്ല. സിൽവർലൈൻ പിണറായി സർക്കാറിന്‍റെയും ഇടതുമുന്നണിയുടെയും സ്വപ്നമാണെന്നും അത് നടപ്പാക്കുമെന്ന് അവർ പറയുന്നത് സ്വാഭാവികമാണെന്നും യെച്ചൂരി വിശദീകരിച്ചതോടെ പിണറായിയുടെ സ്വപ്നത്തിന് യെച്ചൂരിയുടെ പിന്തുണയില്ലെന്ന പ്രതീതി പടർന്നു. ഇക്കാര്യം വാർത്തകളിൽ നിറഞ്ഞതോടെയാണ് കേന്ദ്ര നേതൃത്വം ഒന്നടങ്കം സിൽവർലൈനിൽ നിലപാട് വിശദീകരിച്ച് രംഗത്തെത്തിയത്. വൈരുധ്യമില്ലെന്ന് ആവർത്തിച്ച യെച്ചൂരി വെള്ളിയാഴ്ച ഒരുഘട്ടത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി.

പാർട്ടി കോൺഗ്രസ് ചർച്ചയിൽ സിൽവർലൈൻ സംബന്ധിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ബംഗാളിലെ തകർച്ചയിൽ നന്ദിഗ്രാം, സിംഗുർ സംഭവങ്ങളുടെ സ്വാധീനം ഓർക്കണമെന്ന വിമർശനമാണ് ഉയർന്നത്. പാർട്ടി കോൺഗ്രസ് രണ്ടാംദിന ചർച്ചകൾ വിശദീകരിച്ച പി.ബി അംഗം വൃന്ദ കാരാട്ട് എല്ലാം നിഷേധിച്ചു. സിൽവർലൈൻ പാർട്ടി കോൺഗ്രസിലെ ചർച്ചാ വിഷയമല്ലെന്ന് അവർ പറഞ്ഞു. ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, ബി.ജെ.പിയും മറ്റും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിസ്ഥിതി ആഘാതപഠനമില്ലാതെയും മതിയായ നഷ്ടപരിഹാരം നൽകാതെയുമാണ് ആദിവാസികളുടെ ഭൂമി ഉൾപ്പെടെ ഏറ്റെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, കേരളം പോലൊരു ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് വൻതോതിലുള്ള കുടിയിറക്കലിന്‍റെ സാമൂഹിക പ്രശ്നങ്ങൾ, പരിസ്ഥിതി ആശങ്ക, ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഉൾപ്പെടെയുള്ള സിൽവർലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സി.പി.എം കേന്ദ്ര നേതാക്കൾ പ്രതികരിക്കുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

Next Post

ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത് ; ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത് ; ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത് ; ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

പ്രധാനമന്ത്രി മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിക്കുന്നു

കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല : സീതാറാം യെച്ചൂരി

കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല : സീതാറാം യെച്ചൂരി

കോൺഗ്രസോ പാർട്ടി കോൺഗ്രസോ? ഉത്തരം നൽകി കെ.വി. തോമസ്; സിപിഎമ്മിന് നേട്ടം

കെ സുധാകരൻ നന്മയുള്ളവൻ , ചുറ്റുമുള്ളത് തിമിംഗലങ്ങൾ : വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും കെവി തോമസ്

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം എവിടെയെന്ന് കാവ്യ മാധവന് തീരുമാനിക്കാം – ക്രൈം ബ്രാഞ്ച്

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം എവിടെയെന്ന് കാവ്യ മാധവന് തീരുമാനിക്കാം - ക്രൈം ബ്രാഞ്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021