ന്യൂഡൽഹി> രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയന്‍ സസ്പെൻഷൻ. ഈ സമ്മേളന കാലയളവ് മുഴുവനാണ് സസ്പെൻഷൻ.
ലോക്സഭയ്ക്കുള്ളിൽ അക്രമികൾ പുക ബോംബ് ആക്രമണം നടത്തിയതിൽ ചർച്ച ആവശ്യപ്പെട്ടായിരുന്നു ഒബ്രയന്റെ പ്രതിഷേധം. ഒബ്രയന്റെ പെരുമാറ്റം അപമാനകരമാണെന്ന് രാജ്യസഭാധ്യക്ഷൻ ജയദീപ് ധൻകർ പറഞ്ഞു.
അതേസമയം പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സുരക്ഷാവീഴ്ചയിൽ ഏഴ് ജീവനക്കാരെ ലോക്സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തു.