തിരുവനന്തപുരം∙ ബജറ്റിൽ ജനങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടി ഇന്ധനവില വർധനയാണ്. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്താനാണ് ബജറ്റിലെ നിർദേശം. ഏപ്രിൽ ഒന്നു മുതൽ നിർദേശം നടപ്പിലാകും. ഒരു ലീറ്റർ പെട്രോൾ നിറയ്ക്കുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിനു 25 പൈസയാണ് സെസ്സായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം.
ഇതു എങ്ങനെ ഈടാക്കണമെന്ന് ഇന്ധന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകും. നിലവിൽ ഇന്ധന കമ്പനികൾക്കും ഇതു സംബന്ധിച്ച് വ്യക്തതയില്ല. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയാണ് കൊച്ചിയിലെ വില. ഡീസലിന് 94.53 രൂപ. അടിസ്ഥാനവില 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും വിവിധ നികുതികളിലൂടെ കടന്നുപോകുമ്പോഴാണ് പൊള്ളുന്ന വിലയിലെത്തുന്നത്.
പെട്രോൾ വില ലീറ്ററിന് (കൊച്ചിയിലെ വില)
അടിസ്ഥാനവില–57.46
എക്സൈസ് ഡ്യൂട്ടി–19.90
ഗതാഗത ചെലവ്–0.148
ടാക്സബിൾ വാല്യു–77.51
സ്റ്റേറ്റ് ടാക്സ്–23.31
എഎസ്ടി–1.00 (കിഫ്ബിയിലേക്ക്)
സെസ്–0.243
കമ്മിഷനു മുൻപുള്ള തുക– 102.07
കമ്മിഷൻ–3.51
റീട്ടെയിൽ വില ഒരു ലീറ്ററിന്–105.59
ഡീസൽവില ലീറ്ററിന് (കൊച്ചിയിലെ വില)
അടിസ്ഥാനവില–58.27
എക്സൈസ് ഡ്യൂട്ടി–15.80
ഗതാഗത ചെലവ്–0.148
ടാക്സബിൾ വാല്യു–74.22
സ്റ്റേറ്റ് ടാക്സ്–16.89
എഎസ്ടി–1.00 (കിഫ്ബിയിലേക്ക്)
സെസ്–0.178
കമ്മിഷനു മുൻപുള്ള തുക–92.29
കമ്മിഷൻ–2.23
റീട്ടെയിൽ വില– ഒരു ലീറ്ററിന് 94.53