• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഭൂമിയുടെ ന്യായവില വർധന ആറാം തവണ; 10 ലക്ഷത്തിന് റജിസ്ട്രേഷൻ ചെലവ് 20,000 രൂപ

by Web Desk 04 - News Kerala 24
February 3, 2023 : 5:31 pm
in Kerala, News
0
A A
0
ഭൂമിയുടെ ന്യായവില വർധന ആറാം തവണ; 10 ലക്ഷത്തിന് റജിസ്ട്രേഷൻ ചെലവ് 20,000 രൂപ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010ൽ നിലവിൽ വന്നശേഷം ആറാം തവണയാണ് വർധിപ്പിക്കുന്നത്. ന്യായവില 20% വർധിക്കാനാണ് നിർദേശം. 2010ലെ ന്യായവില 2014ൽ 50 ശതമാനം വർധിപ്പിച്ചു. പിന്നീട് 10 ശതമാനം വീതം പല ഘട്ടങ്ങളിലായി വർധിപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ചത് 10%. 2010ലെ വിലയുടെ 220% ആണ് ഇപ്പോഴത്തെ ന്യായവില. അതിലാണ് 20% വർധിപ്പിച്ചത്. പുതിയ പരിഷ്കരണത്തോടെ ഭൂമിയുടെ ന്യായവില 2010ലെ അടിസ്ഥാന വിലയുടെ 264% ആയി.

2010ൽ നിശ്ചയിച്ച വിലയുമായി മാത്രമേ ബജറ്റിലെ പരിഷ്കരണത്തിനു ബന്ധമുള്ളൂ. മാർക്കറ്റ് വിലയുമായി ബന്ധമില്ല. ന്യായവില വിപണിവിലയുടെ 50 ശതമാനമെങ്കിലും വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഈ വിലയിൽ എത്തിക്കാൻ കഴിയില്ല. വിപണിവില എപ്പോഴും കൂടി നിൽക്കും. 60–70% ഇടപാടുകളിലും ഭൂമിയുടെ യഥാർഥവില കാണിക്കാറില്ല. ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സ്റ്റാംപ് ഡ്യൂട്ടി വരുമാനം നിശ്ചയിക്കുന്നത്. ന്യായവിലയിൽ വർധന വന്നാലേ സർക്കാരിനു വരുമാനം ലഭിക്കൂ.

വൻകിട പദ്ധതികൾ വരുന്ന സ്ഥലങ്ങളിൽ ഭൂമി വില വളരെ കൂടുതലായിരിക്കും. സെന്റിന് ശരാശി 4–5 ലക്ഷം രൂപ കൊടുക്കേണ്ടിവരും. എന്നാൽ, സർക്കാർ രേഖകളിൽ പദ്ധതി തുടങ്ങുന്നതിനു മുൻപുള്ള വിലയായിരിക്കും. ഇതിനാലാണ് വിവിധ കാരണങ്ങളാല്‍ വിപണി മൂല്യം വർധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30%വരെ വർധിപ്പിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകൾക്കും അപ്പാർട്ട്മെന്റുകൾക്കും സ്റ്റാംപ്ഡ്യൂട്ടി 5 ശതമാനത്തിൽനിന്ന് 7 ശതമാനമാക്കി.

500 രൂപയായിരുന്നു ഡ്യൂട്ടിയെങ്കിൽ ഇനി 700 രൂപയാകും. ആധാരം റജിസ്റ്റർ ചെയ്ത് 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തുന്ന തീറാധാരങ്ങൾക്ക് നിലവിലുള്ള അധിക സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിനായിരുന്നു അധിക ഡ്യൂട്ടി ഈടാക്കിയിരുന്നത്. ഇളവുകളിലൂടെ കൂടുതൽ ഇടപാടുകൾ നടക്കുമ്പോൾ സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ സർക്കാർ കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധൂര്‍ത്തിന് ജനത്തെ പിഴിയുന്നു; കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പു പറയണം: വി.മുരളീധരൻ

Next Post

ബി.ജെ.പിക്ക് വേണ്ടി പണിയെടുത്തു; അമരീന്ദറി​ന്റെ ഭാര്യയെ സസ്‍പെൻഡ് ചെയ്ത് കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ജെ.പിക്ക് വേണ്ടി പണിയെടുത്തു; അമരീന്ദറി​ന്റെ ഭാര്യയെ സസ്‍പെൻഡ് ചെയ്ത് കോൺഗ്രസ്

ബി.ജെ.പിക്ക് വേണ്ടി പണിയെടുത്തു; അമരീന്ദറി​ന്റെ ഭാര്യയെ സസ്‍പെൻഡ് ചെയ്ത് കോൺഗ്രസ്

ബജറ്റ് പ്രവാസി സൗഹൃദമെന്ന് പി.ശ്രീരാമകൃഷ്ണൻ

ബജറ്റ് പ്രവാസി സൗഹൃദമെന്ന് പി.ശ്രീരാമകൃഷ്ണൻ

ഇന്ധന വില വർധനവിന് ഉത്തരവാദി കേന്ദ്ര സർക്കാർ -എം.വി ജയരാജൻ

ഇന്ധന വില വർധനവിന് ഉത്തരവാദി കേന്ദ്ര സർക്കാർ -എം.വി ജയരാജൻ

ബി.ബി.സിയുടെ ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററി; കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ബി.ബി.സിയുടെ ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററി; കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

‘മുസ്‍ലിംകൾ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, ക്രിസ്ത്യാനി കുരിശുംകൊണ്ട് മതംമാറ്റാൻ നടക്കുന്നു’; വിഷംചീറ്റി ബാബാ രാംദേവ്

‘മുസ്‍ലിംകൾ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, ക്രിസ്ത്യാനി കുരിശുംകൊണ്ട് മതംമാറ്റാൻ നടക്കുന്നു’; വിഷംചീറ്റി ബാബാ രാംദേവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021