ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സാണ് എതിരാളികള്‍. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെപ്പോക്കിലേക്കുള്ള തിരിച്ചുവരവ് സൂപ്പറാക്കാന്‍ ചെന്നൈ. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വിയുടെ ആഘാതം ഗാലറിയില്‍ നിറയുന്ന ആരാധകരുടെ ആരവങ്ങളില്‍ മായുമെന്നാണ് ധോണിപ്പടയുടെ പ്രതീക്ഷ.
റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഡെവോണ്‍ കോണ്‍വേയും ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും അംബാട്ടി റായുഡുവുമെല്ലാം റണ്‍സടിച്ചാലെ ചെന്നൈയ്ക്ക് രക്ഷയുള്ളൂ. രവീന്ദ്ര ജഡേജയും ദീപക് ചഹറുമുണ്ടെങ്കിലും ബൗളിംഗ് നിരയുടെ മൂര്‍ക്കുറവ് ചെന്നൈയുടെ ആശങ്കയായി തുടരും. ധോണിയുടെ ക്യാപ്റ്റന്‍സി മികവിലൂടെ വേണം ഈ കുറവ് പരിഹരിക്കാന്‍.
ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കെ എല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കെയ്ല്‍ മേയേഴ്‌സിന്റെ തകര്‍പ്പനടിയും മാര്‍ക് വുഡിന്റെ വിക്കറ്റ് വേട്ടയുമാണ് ലഖ്‌നൗവിന്റെ തുടക്കം ഗംഭീരമാക്കിയത്. ദീപക് ഹൂഡ,മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവ് രാഹുലിന് പരീക്ഷണങ്ങള്‍ക്ക് സാധ്യത നല്‍കും. രവി ബിഷ്‌ണോയ്, അമിത് മിശ്ര, ആവേഷ് ഖാന്‍ എന്നിവരെയും വിശ്വസിച്ച് പന്തേല്‍പിക്കാം. ചെപ്പോക്കില്‍ സ്പിന്നര്‍മാരായിരിക്കും കളിയുടെ ഗതി നിശ്ചയിക്കുക.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ഇലവന്‍: ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.
ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ്: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, മാര്‍ക്ക് വുഡ്, ജയ്‌ദേവ് ഉനദ്ഖട്, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍.