• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അങ്ങനെ ഒരു അവധിക്കാലത്ത്’; ബെംഗളൂരു നഗരത്തില്‍ നാരങ്ങാവെള്ളം വില്‍ക്കുന്ന കുട്ടികള്‍; കുറിപ്പ് വൈറല്‍

by Web Desk 06 - News Kerala 24
April 3, 2023 : 10:25 am
in India, News
Reading Time: 1 min read
0
A A
0
‘അങ്ങനെ ഒരു അവധിക്കാലത്ത്’; ബെംഗളൂരു നഗരത്തില്‍ നാരങ്ങാവെള്ളം വില്‍ക്കുന്ന കുട്ടികള്‍; കുറിപ്പ് വൈറല്‍

അവധിക്കാലത്ത് വീടിന് മുന്നിലെ റോഡരുകില്‍ ചെറിയ പെട്ടിക്കട നടത്തിയ കുട്ടിക്കാലം ഏറെ പേര്‍ക്കുമുണ്ടാകും. ഓണാവധി, ക്രിസ്മസ് അവധിയേക്കാള്‍ കൂടുതല്‍ ഇത്തരം ബിസിനസ് സംരംഭങ്ങളിലേക്ക് കുട്ടികള്‍ കടക്കുന്നത് വേനലവധിക്കാലത്താണ്. മറ്റ് അവധികളെക്കാള്‍ നീണ്ട അവധി ദിവസങ്ങളും പുതിയ അധ്യയന വര്‍ഷം പുതിയ ക്ലാസിലേക്ക് കയറിച്ചെല്ലുമ്പോള്‍ സ്വന്തമായി ചെറുതെങ്കിലും ഒരു സമ്പാദ്യം ഉണ്ടെന്ന ചെറുതല്ലാത്ത അഹങ്കാരത്തോടെയുമാകും മിക്കവരും അപ്പോള്‍. എന്നാല്‍, ഇന്ന് അത്തരം കുട്ടിക്കടകള്‍ വളരെ അപൂര്‍വ്വമാണ്. നഗരങ്ങളില്‍ പോയിട്ട് ഗ്രാമങ്ങളില്‍ പോലും അത്തരം കുട്ടി സംരംഭങ്ങള്‍ കുറവാണ്. എന്നാല്‍ അത്തരമൊരു സംരംഭം, അതും ബെംഗളൂരു നഗരത്തില്‍ നടത്തിയ കുട്ടികള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരങ്ങളാണ്.

ആയുഷി കുച്‌റൂ എന്ന ട്വിറ്റർ ഉപഭോക്താവാണ് ബെംഗളൂരു ഇന്ദിരാനഗര്‍ റെസിഡൻഷ്യൽ ഗേറ്റിന് പുറത്ത് നാരങ്ങാ വെള്ളം വിറ്റ് സമ്പാദ്യശീലം വളര്‍ത്തുന്ന കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ചെറിയൊരു മരക്കുറ്റിയും ഒരു ചെറിയ മേശയും പണം സൂക്ഷിക്കാന്‍ ഒരു ബോക്സും പിന്നെ മേശപ്പുറത്ത് മൂന്നാല് കുപ്പി നാരങ്ങവെള്ളവുമാണ് ആകെയുള്ളത്. നാരങ്ങ വെള്ളത്തിന് 10 രൂപയെന്ന് പേപ്പറില്‍ എഴുതി വച്ചിട്ടുണ്ട്. മൂന്ന് കുട്ടികളാണ് കട നടത്തുന്നത്. കൈ കൊണ്ട് എഴുതിയ ഒരു പേപ്പറില്‍ ഓരോ പർച്ചേസിനും 5 രൂപ കിഴിവും എന്നാല്‍ ഐസിന് അധിക ചാര്‍ജ്ജ് ആയി 5 രൂപയും ആവശ്യപ്പെടുന്നു.

‘ബോറടിച്ചതിനാല്‍ ഇന്ദിരാനഗറിലെ തെരുവില്‍ നാരങ്ങാവെള്ളം വിൽക്കുന്ന ഇവരാണ് എന്‍റെ ഈ ദിവസത്തിന്‍റെ ഹൈലൈറ്റ്. വ്യാപാരം എന്ന കല പഠിക്കാന്‍ ഏറ്റവും നല്ല പ്രായമാണിത്. വളരെ ഏറെ ഇഷ്ടപ്പെട്ടു’ ആയുഷി ചിത്രത്തോടൊപ്പം കുറിച്ചു. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. കുട്ടികളുടെ സമ്പാദ്യ ശീലത്തെ കുറിച്ച് നിരവധി പേര്‍ കുറിപ്പുകളെഴുതി. കുട്ടികളുടെ സംരംഭകത്വത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. കുട്ടികള്‍ വളരെ പ്രഫഷണലാണെന്നും അവര്‍ക്ക് വ്യാപാരതന്ത്രങ്ങള്‍ ഇതിനകം അറിയാമെന്നും ചിലരെഴുതി. വില വിവരപ്പട്ടിക ഇതിന് തെളിവായി ആളുകള്‍ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

Next Post

കോഴിക്കോട്ടെ ട്രെയിൻ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, എൻഐഎയും അന്വേഷിച്ചേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ടെ ട്രെയിൻ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, എൻഐഎയും അന്വേഷിച്ചേക്കും

കോഴിക്കോട്ടെ ട്രെയിൻ ആക്രമണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരിശോധിക്കും, എൻഐഎയും അന്വേഷിച്ചേക്കും

ട്രെയിൻ ബോഗിയിൽ പടർന്ന് പിടിച്ച തീ, പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി; മൂന്ന് പേർക്കും തലയിടിച്ച് ദാരുണ മരണം

ട്രെയിൻ ബോഗിയിൽ പടർന്ന് പിടിച്ച തീ, പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടി; മൂന്ന് പേർക്കും തലയിടിച്ച് ദാരുണ മരണം

ട്രെയിന്‍ ആക്രമണം: ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കള്‍, നോട്ട് ബുക്കില്‍ ആറ് സ്ഥലപേരുകള്‍

ട്രെയിന്‍ ആക്രമണം: ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കള്‍, നോട്ട് ബുക്കില്‍ ആറ് സ്ഥലപേരുകള്‍

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസം' വി മുരളീധരന്‍

“ഞങ്ങള്‍ക്ക് മടുത്തു, മതിയായി” എന്ന് ജനം; ഒടുവില്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ നിരോധിച്ച് ഈ നഗരം!

"ഞങ്ങള്‍ക്ക് മടുത്തു, മതിയായി" എന്ന് ജനം; ഒടുവില്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ നിരോധിച്ച് ഈ നഗരം!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021