ലാഹോർ : പാകിസ്താനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കറാച്ചി സ്വദേശിയായ അബ്സർ എന്ന് പേരുള്ള കുട്ടിയാണ് മരണപ്പെട്ടത്. സ്ഫോടനത്തിനു ശേഷം വേഗം തന്നെ അബ്സറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെയുണ്ടായ സ്ഫോടനത്തിൽ 3 പേർ മരണപ്പെട്ടിരുന്നു. 26 പേർക്ക് പരുക്ക് പറ്റി. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.