കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. വാട്സാപ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. ബാലചന്ദ്രകുമാര്‍ കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും സിനിമ നാലു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് അവരോട് കള്ളം പറയണമെന്നും ഓഡിയോയില്‍ പറയുന്നു.