• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം ; പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ

by Web Desk 01 - News Kerala 24
December 8, 2021 : 3:58 pm
in India, News
Reading Time: 1 min read
0
A A
0
ഉന്നത സൈനികമേധാവിയുടെ അപകട വാർത്തയിൽ ഞെട്ടി രാജ്യം ;  പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടൻ

ദില്ലി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും  സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്  അൽപസമയത്തിനകം പാർലമെന്റിൽ പ്രസ്താവന നടത്തും. അപകടത്തെക്കുറിച്ച് ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് പ്രതിരോധമന്ത്രി വിശദീകരണം നൽകി കഴിഞ്ഞു. അപകടസ്ഥലത്ത് നിന്നും ബിപിൻ റാവത്തിനേയും ഭാര്യ മധുലിക റാവത്തിനേയും രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിപിൻ റാവത്തിന് 80 ശതമാനത്തോളം പൊള്ളലേറ്റെന്നും ഭാര്യ അതീവ ഗുരുതരാവസ്ഥയിലാണെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ജനറൽ ബിപിൻ റാവത്തിൻ്റെ കൈയ്ക്കും കാലിനും കാര്യമായി പരിക്കേറ്റു എന്നാണ് വിവരം. അനൗദ്യോ​ഗികമായി വരുന്ന ഇത്തരം വാ‍ർത്തകൾക്ക് അപ്പുറം സംയുക്ത സൈനികമേധാവിയുടെ ആരോ​ഗ്യനിലയെക്കുറിച്ച് ഒരു ഔദ്യോ​ഗിക പ്രതികരണം ഇതുവരെ സ‍ർക്കാരിൽ നിന്നുണ്ടായിട്ടില്ല.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരാണ് രാജ്യത്തെ പ്രോട്ടോക്കോൾ പട്ടികയിൽ മുൻനിരയിൽ ഉള്ളത് ഭരണഘടനാപദവികൾക്ക് പുറത്തുള്ളവരിൽ ഏറ്റവും പ്രധാനി സംയുക്ത സൈനിക മേധാവിയാണ് അദ്ദേഹത്തിന് താഴെ കര, നാവിക, വ്യോമസേനാ മേധാവിമാരും. ഇങ്ങനെ അതീവ പ്രാധാന്യമ‍ർഹിക്കുന്ന വിവിഐപിയാണ് അപകടത്തിൽപ്പെട്ടത് എന്നതിനാൽ അതീവ ​ഗൗരവത്തോടെയാവും ഇക്കാര്യത്തിൽ തുട‍ർനടപടിയുണ്ടാവുക. ബിപിൻ റാവത്തിൻ്റെ ആരോ​ഗ്യനിലയടക്കമുള്ള വിഷയങ്ങളിലും അപകടത്തിൻ്റെ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രതിരോധമന്ത്രിയായി രാജ്യത്തെ അറിയിക്കുക. അൽപസമയത്തികനം ഇക്കാര്യത്തിൽ ലോക്സഭയിൽ രാജ്നാഥ് സിം​ഗ് പ്രസ്താവന നടത്തും. ഇതിനോടകം പ്രധാനമന്ത്രിയെ കണ്ട രാജ്നാഥ് സിം​ഗ് അപകടം സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിലെത്തി ഉന്നത ഉദ്യോ​ഗസ്ഥരുടെ ഒരു യോ​ഗത്തിലും രാജ്നാഥ് സിം​ഗ് പങ്കെടുത്തു.

ചെന്നൈയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാന‍ർജിയും തൻ്റെ ഔദ്യോ​ഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി വി.ആർ.ചൌധരിയോട് അടിയന്തരമായി അപകടസ്ഥലത്തേക്ക് എത്താൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പാർലമെൻ്റിൽ എത്തി.
ഇത്രയും വിവിഐപിയായ സൈനിക ഉദ്യോ​ഗസ്ഥന് ഒരു സൈനിക ഹെലികോപ്ട‍ർ തകർന്നുള്ള അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു എന്നത് പ്രതിരോധസേനകളെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തന്നെ ഉടനെയുണ്ടാവും. ഈ വ‍ർഷം മറ്റൊരും ഹെലികോപ്ടറും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും അത്യാധുനിക റഷ്യൻ നിർമ്മിത ഹെലികോപ്ടറായ എം.17ന് പൊതുവിൽ കാര്യക്ഷമതയ്ക്ക് പേരുകേട്ടതാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനും ഈ ഹെലികോപ്ട‍ർ ഉപയോ​ഗിക്കാറുണ്ട്. കഴിഞ്ഞ തവണ ബദ്ഗാമിൽ ഇന്ത്യയുടെ തന്നെ മിസൈൽ തട്ടി MI 17 V 5 തകർന്നു വീണ സംഭവമുണ്ടായിരുന്നു.  രക്ഷാപ്രവ‍ർത്തനത്തിനും സൈനികനീക്കത്തിനും ചരക്കുനീക്കത്തിനും പ്രതിരോധമന്ത്രിയടക്കം വിവിഐപികളുടെ സഞ്ചാരത്തിനും ഈ ഹെലികോപ്ട‍ർ ഉപയോ​ഗിക്കാറുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

Next Post

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു

ഒടിടി സംപ്രേഷണാവകാശത്തില്‍ സിനിമകളെയും മറികടന്ന് കത്രീന- വിക്കി വിവാഹം

ഒടിടി സംപ്രേഷണാവകാശത്തില്‍ സിനിമകളെയും മറികടന്ന് കത്രീന- വിക്കി വിവാഹം

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്താൻ കെ.എസ്.ആർ.ടി.സി

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്താൻ കെ.എസ്.ആർ.ടി.സി

സംസ്ഥാനത്ത് ഓക്‌സിജന്‍ കരുതല്‍ ശേഖരം ; 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍ , പ്രതിദിന ഉത്പാദനം 354 മെട്രിക് ടണ്‍

സംസ്ഥാനത്ത് ഓക്‌സിജന്‍ കരുതല്‍ ശേഖരം ; 42 ഓക്‌സിജന്‍ ജനറേറ്ററുകള്‍ , പ്രതിദിന ഉത്പാദനം 354 മെട്രിക് ടണ്‍

കായൽഗ്രാമ കാഴ്ചയൊരുക്കി ചേർത്തല താലൂക്കിലെ കുത്തിയതോട്

കായൽഗ്രാമ കാഴ്ചയൊരുക്കി ചേർത്തല താലൂക്കിലെ കുത്തിയതോട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021