• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ, ക്രൂരത തടഞ്ഞ് നാട്ടുകാർ

by Web Desk 06 - News Kerala 24
September 19, 2022 : 10:08 am
in India, News
Reading Time: 1 min read
0
A A
0
തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ, ക്രൂരത തടഞ്ഞ് നാട്ടുകാർ

രാജസ്ഥാൻ : ചങ്ങലയിട്ട നായയെ കാറിൽ കെട്ടിയിട്ട് ഡ്രൈവ് ചെയ്ത് പോകുന്ന ക്രൂരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള വീഡിയോയിലെ കാർ ഡ്രൈവർ ഒരു ഡോക്ടറാണെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഉപയോക്താക്കൾ പറയുന്നത്. അയാൾ വേഗത്തിൽ കാർ ഓടിച്ച് പോകുമ്പോൾ നായ പിടിച്ചുനിൽക്കാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം.

ഈ ക്രൂരതയ്ക്ക് ഡോക്ടർക്ക് കർശന ശിക്ഷ നൽകണമെന്നാണ് നെറ്റിസൻസ് ആവശ്യപ്പെടുന്നത്. കാറിനെ പിന്തുടർന്ന വാഹനമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളിൽ വന്ന ഒരാൾ തന്റെ വാഹനം കാറിന് മുന്നിൽ ചെന്ന് നിർത്തി ഡ്രൈവറെ നിർബന്ധിച്ച് നിർത്തിക്കുകയായിരുന്നു.

തിരക്കേറിയ റോഡിലാണ് സംഭവം. നീളമുള്ള കയർ ആണ് നായയുടെ കഴുത്തിൽ കെട്ടിയിരുന്നത്. അതിനാൽ തന്നെ നായയുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് അത് വാഹനത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് നീങ്ങുന്നത്. കാർ നിർത്തിയതോടെ നാട്ടുകാർ വാഹനത്തിനു ചുറ്റും തടിച്ചുകൂടി നായയുടെ ചങ്ങല അഴിച്ചുമാറ്റുകയാണ് ഒടുവിൽ ഉണ്ടായത്. അവരിൽ ചിലർ ഒരു എൻ‌ജി‌ഒയെ വിവരമറിയിക്കുകയും നായയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എൻജിഒ ഡോഗ് ഹോം ഫൗണ്ടേഷൻ പോസ്റ്റ് ചെയ്ത ട്വീറ്റ് പ്രകാരം ഡോക്ടറുടെ പേര് രജനീഷ് ഗാൽവ എന്നാണ്. തന്റെ വീടിന് സമീപം തെരുവ് നായകൾ ഏറെയാണെന്നും അവയെ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“ഇത് ചെയ്തയാൾ ഒരു ഡോ. രജനീഷ് ഗ്വാലയാണ്, നായയുടെ കാലുകൾക്ക് ഒന്നിലധികം ഒടിവുകൾ ഉണ്ട്, ഈ സംഭവം ശാസ്ത്രി നഗർ ജോധ്പൂരിലാണ്,…” എന്നായിരുന്നു എൻജിഒയുടെ ട്വീറ്റ്. മൃഗപീഡന നിയമപ്രകാരം നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പും എൻജിഒ പോസ്റ്റ് ചെയ്തു.

വീഡിയോ ഷെയർ ചെയ്തതു മുതൽ ട്വിറ്റർ ഉപയോക്താക്കൾ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. ഡോക്ടറെ “ഹൃദയമില്ലാത്തവൻ” എന്ന് വിളിച്ചാണ് പലരും രോഷം പ്രകടിപ്പിക്കുന്നത്. അയാളുടെ ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ചിലർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലത്തായാലും ആലപ്പുഴ ആയാലും തല്ല് വേണ്ട, സോറി മതി; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്

Next Post

രണ്ട് ദിവസ സന്ദർശനത്തിനായി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സൗദി അറേബ്യയിലെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ട് ദിവസ സന്ദർശനത്തിനായി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സൗദി അറേബ്യയിലെത്തി

രണ്ട് ദിവസ സന്ദർശനത്തിനായി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സൗദി അറേബ്യയിലെത്തി

യുഎഇയില്‍ ഇനി സ്ഥിരം വീസയിലേക്ക് മാറാന്‍ രാജ്യം വിടേണ്ട ; ഫീസടച്ചാല്‍ മതി

കുവൈത്തില്‍ ഫാമിലി വീസയ്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു; ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം വിസ

ചണ്ഡീഗഡിൽ വനിതാ ഹോസ്റ്റലിൽ വീഡിയോ ചോർന്ന സംഭവം: 3പേർ അറസ്റ്റിൽ ,അന്വേഷണത്തിന് പ്രത്യേക സംഘം

ചണ്ഡീഗഡിൽ വനിതാ ഹോസ്റ്റലിൽ വീഡിയോ ചോർന്ന സംഭവം: 3പേർ അറസ്റ്റിൽ ,അന്വേഷണത്തിന് പ്രത്യേക സംഘം

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്, ഇഡിക്ക് പരാതി നല്‍കും

ഡോളര്‍കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്, ഇഡിക്ക് പരാതി നല്‍കും

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

സ്വർണവില വീണു; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇടിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021