• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പന്തീരാങ്കാവ് കേസ്; യുവതിക്ക് വലിയ പിന്തുണ കിട്ടുന്നുവെന്ന് പൊലീസ്, മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

by Web Desk 04 - News Kerala 24
June 12, 2024 : 9:18 pm
in Kerala, News
0
A A
0
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം.തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വീഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. താൻ എവിടെയാണെന്ന് കണ്ടുപിടിക്കാതിരിക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവഴി യുവതി ശ്രമിക്കുന്നതെന്നും യുവതിക്ക് നിയമസഹായം ഉള്‍പ്പെടെ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ദില്ലിയിൽ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ നി​ഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ദില്ലിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി ഇന്ന് വീണ്ടും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടെന്നുമാണ് യുവതി വീഡിയോയില്‍ പറയുന്നത്. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു.

രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈറ്റ് ദുരന്തം: ലോകകേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Next Post

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുവർധന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുവർധന

ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് രാജ്യസഭാ സീറ്റുവർധന

കുവൈത്ത് തീപിടിത്തത്തിൽ ഇന്ത്യക്കാരുടെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

കുവൈത്ത് തീപിടിത്തത്തിൽ ഇന്ത്യക്കാരുടെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021