തിരുവനന്തപുരം> മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിൻറെ പിതാവ് ഒളിവിൽ. സ്ത്രീധനം ആവശ്യപ്പെട്ടതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഫ്നയുടെ കുടുംബം മൊഴി നൽകിയിരുന്നു.
150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും ഉൾപ്പെടെ റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നാണ് ഷഫ്നയുടെ കുടുംബം നൽകിയ മൊഴി. സ്ത്രീധനത്തിലായി റുവൈസ് സമ്മർദം ചെലുത്തിയെന്നും സ്ത്രീധനത്തിൽ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ സഹോദരി വിഷാദത്തിലേക്ക് പോയെന്നും ഷഹനയുടെ സഹോദരൻ ജാസിം നാസും പറഞ്ഞു. തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിലെ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം.