തിരുവനന്തപുരം: കേരളത്തിലെ ആശാ വർക്കേഴ്‌സ് 62-ാം വയസ്സിൽ വെറും കൈയോടെ വിരമിക്കുമെന്ന മനോരമയുടെ പുതിയ പ്രൊപ്പഗണ്ട കഥ കണക്കുകൾ നിരത്തി പൊളിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം”- മനോരമ എന്നാണ് വാർത്ത.
എന്നാൽ ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപയും കേരളത്തിൽ 9000 രൂപയുമാണ് ശമ്പളം. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം ലഭിക്കുമെന്നും തോമസ് ഐസക് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ്
ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്‌സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം.”
ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപ. കേരളത്തിൽ 9000 രൂപ. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം.