• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലക്കാട് നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

by Web Desk 04 - News Kerala 24
March 7, 2022 : 3:24 pm
in Kerala, News
Reading Time: 1 min read
0
A A
0
പാലക്കാട് നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

പാലക്കാട്: വേനൽ കടുത്തതോടെ നഗരത്തിലെ മിക്ക വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായി. മലമ്പുഴ ഡാമിൽ യഥേഷ്ടം ജലമുണ്ടായിട്ടും അവ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലെ വീഴ്ച കാരണം ദിവസങ്ങളായി കുടിവെള്ളമില്ലാതെ നാട്ടുകാർ വലയുകയാണ്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്നതാണ് പ്രശ്നകാരണമെന്ന് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. നഗരസഭയും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതോടെ വലയുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

മാട്ടുമന്ത, മുത്താൻതറ, കൽമണ്ഡപം എന്നിവിടങ്ങളിൽ ഉയർന്ന ശേഷിയുള്ള ജസംഭരണി ഉണ്ടായിട്ടും കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ല. പുതുപ്പള്ളിതെരുവ്, പനങ്കാട് സ്ട്രീറ്റ്, വെണ്ണക്കര, അനുഗ്രകോളനി, നൂർഗാർഡൻ, ആര്യപറമ്പ്, കുറക്കപാറ, മാപ്പിളക്കാട്, മേട്ടുപാളയം ഡയറാ തെരുവ്, ശേഖരിപുരം, സുന്ദരം കോളനി എന്നിവിടങ്ങളിലും ഏതാനും മണിക്കൂർ മാത്രം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും മതിയായ തോതിലല്ലെന്ന് പരാതിയുണ്ട്. സമീപത്തെ വീടുകളിലെ കിണർ വെള്ളത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.

എന്നാൽ, നിലവിൽ വേനൽ കടുത്ത സാഹചര്യത്തിൽ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി. ടാങ്കർ വെള്ളം മാത്രമാണ് ആശ്രയം. ഇപ്പോൾ തന്നെ ചിലയിടങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജലസേചന ഓഫിസിൽ മതിയായ ജിവനക്കാരില്ലെന്നും പരാതിയുണ്ട്.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ചുമതല നൽകി നീട്ടിക്കൊണ്ടുപോകുകയാണ് അധികൃതർ. ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരാതിയുയർന്നു. വീടുകളിൽ വെള്ളം കിട്ടാത്ത സാഹചര്യത്തിലും റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നതിന് ഒരു കുറവുമില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് 31 ന് ; കേരളത്തിൽ ഒഴിവ് വരുന്നത് മൂന്ന് സീറ്റുകൾ

Next Post

ഇരട്ട കൊലപാതകം : 90 ദിവസത്തിനുള്ളിൽ കുറ്റപത്രം – ജില്ല പോലീസ് മേധാവി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇരട്ട കൊലപാതകം :  90 ദിവസത്തിനുള്ളിൽ കുറ്റപത്രം – ജില്ല പോലീസ് മേധാവി

ഇരട്ട കൊലപാതകം : 90 ദിവസത്തിനുള്ളിൽ കുറ്റപത്രം - ജില്ല പോലീസ് മേധാവി

സംവിധായകന്‍ ലിജു കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി

സംവിധായകന്‍ ലിജു കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 658 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 658 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം : വീണാ ജോര്‍ജ്

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം : വീണാ ജോര്‍ജ്

യുദ്ധത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ വീണ്ടും ആശങ്കയറിയിച്ച് നരേന്ദ്ര മോദി

യുദ്ധത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ വീണ്ടും ആശങ്കയറിയിച്ച് നരേന്ദ്ര മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021